സംസ്ഥാനത്ത് കര്‍ശനനിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങിന് അനുമതി നല്‍കി മുഖ്യമന്ത്രി

സംസ്ഥാനത്ത് കര്‍ശനനിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങിന് അനുമതിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. എ, ബി വിഭാഗത്തില്‍ പെട്ട സ്ഥലങ്ങളിലാണ് സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ കര്‍ശനമായ നിയന്ത്രണമുണ്ടാകും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് അനുമതി തന്ന മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. തൊഴിലാളികളുടെ നിവര്‍ത്തികേട് കണ്ടറിഞ്ഞ് പരിഹരിച്ചുകൊണ്ട്, സിനിമാവ്യവസായത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്ന നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം പത്രകുറിപ്പില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha