കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കി

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കി. ടി.എം മുകുന്ദന് (59) ആണ് ആത്മഹത്യ ചെയ്തത്.
80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ബാങ്ക് ജപ്തി നോട്ടിസ് അയച്ചിരുന്നു. ഇന്നലെയാണ് മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചത്. വായ്പ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പ്രതിസന്ധി മറികടക്കാനാണ് ജപ്തി നടപടികളുമായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നീങ്ങിയത്. വായ്പ്പാതിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ജപ്തി നോട്ടിസ് അയച്ചു.
300 കോടിയിലധികം വരുന്ന വന്‍ വായ്പ തട്ടിപ്പ് നടന്നതോടെ പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമക്കേടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
വായ്പ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പ്രതിസന്ധി മറികടക്കാനാണ് ജപ്തി നടപടികളുമായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നീങ്ങിയത്. വായ്പ്പാതിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ജപ്തി നോട്ടിസ് അയച്ചു.300 കോടിയിലധികം വരുന്ന വന്‍ വായ്പ തട്ടിപ്പ് നടന്നതോടെ പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ചെറിയ തുക വായ്പഎടുത്ത് തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്കുള്‍പ്പടെ ജപ്തി നോട്ടീസ് അയച്ചു.
എന്നാല്‍ കോവിഡ് പ്രതിസന്ധി യില്‍ വരുമാനം നിലച്ച സാധാരണക്കാരായ കര്‍ഷകരും കൂലിതൊഴിലാളികളുമൊക്കെ ബാങ്ക് നിര്‍ദേശിച്ച തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്.
https://www.facebook.com/Malayalivartha