Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

17 MARCH 2026 09:57 AM IST
മലയാളി വാര്‍ത്ത

കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്തതോടെ കോണ്‍ഗ്രസില്‍ കലാപക്കൊടി. കെ സുധാകരന്‍ തണുത്തില്ലെങ്കില്‍ മറ്റൊരു പൂരമാകും. എന്തായാലും കേരളം അങ്കത്തിനൊരുങ്ങുകയാണ്. പാര്‍ട്ടികളില്‍ മറ്റൊരു അങ്കം.

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക
1. മഞ്ചേശ്വരം - കെ സുരേന്ദ്രൻ

2. ഉദുമ -മനുലാൽ മേലോത്ത്

3. കാഞ്ഞങ്ങാട് – ബൽരാജ് എം

4. പയ്യന്നൂർ – എ പി ഗംഗാധരൻ

5. അഴീക്കോട് – കെ കെ വിനോദ് കുമാർ

6. കണ്ണൂർ – സി രഘുനാഥ്

7. മാനന്തവാടി - പി ശ്യാം രാജ്

8. സുൽത്താൻബത്തേരി- കവിത എ എസ്

9. വടകര – അഡ്വ. കെ ദിലീപ്

10. കുറ്റ്യാടി – രാമദാസ് മണലേരി

11. നാദാപുരം – സി പി വിപിൻ ചന്ദ്രൻ

12. കൊയിലാണ്ടി - സി ആർ പ്രഫുൽ കൃഷ്ണൻ

13. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ

14. ബാലുശ്ശേരി - സി പി സതീശൻ

15. എലത്തൂർ – ടി ദേവദാസ്

16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്

17. കോഴിക്കോട് സൗത്ത് – ടി റനീഷ്

18. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു

19. കുന്നമംഗലം – വി കെ സജീവൻ

20. ഷൊർണൂർ – സങ്കു ടി ദാസ്

21. ഒറ്റപ്പാലം – മേജർ രവി

22. മലമ്പുഴ – സി കൃഷ്ണകുമാർ

23. പാലക്കാട് - ശോഭാ സുരേന്ദ്രൻ

24. ചേലക്കര – കെ ബാലകൃഷ്ണൻ

25. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ

26. തൃശൂർ – പത്മജ വേണുഗോപാൽ

27. ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം

28. ദേവികുളം - എസ്. രാജേന്ദ്രൻ

29. പാലാ - ഷോൺ ജോർജ്

30. വൈക്കം- കെ അജിത്ത്

31. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ

32. പൂഞ്ഞാർ – പി സി ജോർജ്ജ്

33. അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ

34. ഹരിപ്പാട് - സന്ദീപ് വാചസ്പതി

35. ചെങ്ങന്നൂർ – എം വി ഗോപകുമാർ

36. തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്

37. കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്

38. കുന്നത്തൂർ - രാജി പ്രസാദ്

39. കൊട്ടാരക്കര – ആർ രശ്മി

40. ചാത്തന്നൂർ – ബി ബി ഗോപകുമാർ

41. ആറ്റിങ്ങൽ - അഡ്വ. പി സുധീർ

42. നെടുമങ്ങാട് - യുവരാജ് ഗോകുൽ

43. കഴക്കൂട്ടം – വി മുരളീധരൻ

44. വട്ടിയൂർക്കാവ് – ആർശ്രീലേഖ

45. നേമം - രാജീവ് ചന്ദ്രശേഖർ

46. ​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ

47. കാട്ടാക്കട – പി കെ കൃഷ്ണദാസ്

കേരള രാഷ്ട്രീയത്തിൽ വലിയ വിസ്‌മയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സി പി എമ്മിൽ കലാപക്കൊടി ഉയർത്തി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്‍റെ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസ് പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച ടി കെ ഗോവിന്ദന്, കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സതീശന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമായി. കോൺഗ്രസ് പട്ടികയിൽ തർക്കങ്ങളില്ലെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള്‍ ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു ഡി എഫിനെയാണ് എന്ന് ഒരു വർഷമായി പറയുന്നുവെന്നത് ചൂണ്ടിക്കാട്ടി സതീശൻ ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചു.

സതീശന്‍റെ കുറിപ്പ്

'നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള്‍ ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു.ഡി.എഫിനെയാണ്' - കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കാര്യം പലവട്ടം പറഞ്ഞതാണ്. സി പി എമ്മിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരും. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. മൂന്നാമത് ഒന്നുകൂടി വന്നാല്‍ കേരളത്തില്‍ സ്ഥിതി എന്താകുമെന്ന് സാമാന്യയുക്തിയുള്ള ജനങ്ങള്‍ക്ക് അറിയാം. ഒറ്റ പാര്‍ട്ടി എന്നതു പോലെയാണ് യു ഡി എഫ് പ്രവര്‍ത്തിക്കുന്നത്. വിശാലമായ ആ രാഷ്ട്രീയ പ്ലാറ്റ്ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കും. അതുകൊണ്ടാണ് നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടാല്‍ ചിരിക്കണമെന്ന് യു ഡി എഫ് പ്രവര്‍ത്തകരോട് പറഞ്ഞത്. അവരുടെ പിന്തുണയും വോട്ടും യു ഡി എഫിനാണ്. വിസ്മയങ്ങള്‍ തുടരും…

അതേസമയം കണ്ണൂർ സി പി എമ്മിൽ കടുത്ത ഭിന്നത പരസ്യമാക്കി മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ഗോവിന്ദൻ പ്രധാനമായും ആഞ്ഞടിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ തന്നെ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടും അത് അവഗണിക്കുകയാണുണ്ടായത്. തന്റെ ഭാര്യ സ്ഥാനാർത്ഥിയാവണമെന്ന് നേതാവ് തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ തളിപ്പറമ്പിലെ പാർട്ടി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും ആന്തൂരിലെ പ്രവാസി വ്യവസായ സാജന്റെ ആത്മഹത്യയും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വീണ്ടും ചർച്ചയാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നത്. സാജന്റെ മരണത്തിന് ഉത്തരവാദി പി കെ ശ്യാമളയാണെന്ന പ്രചാരണം നാട്ടിൽ ശക്തമാണെന്നും അവരുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയോടും പി കെ ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടി വിട്ട ടി കെ​ ​ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ. ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകനെന്നും വർ​ഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു. ​ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം വി ​ഗോവിന്ദന് പങ്കില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അം​ഗം ടികെ ​ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ​ടി കെ​ഗോവിന്ദൻ വ്യക്തമാക്കി.

കോൺ​ഗ്രസ് പാർട്ടി വിടുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം നേതൃത്വം പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരെ അറിയിച്ചില്ല. അവ​ഗണിക്കുകയാണ് ചെയ്തത്. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും ജോബ് പറഞ്ഞു.

അതേസമയം ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി പരസ്യമാക്കിയാണ് എം ജെ ജോബ് രം​ഗത്തുവന്നത്. അമ്പലപ്പുഴയിൽ കമ്മ്യൂണിസ്റ്റ്‌ നേതാവ് ജി സുധാകരനെ കോൺഗ്രസ്‌ പിന്തുണക്കുന്നു എന്ന് അറിഞ്ഞു. കോൺഗ്രസിന് അത് വിസ്മയമാണ്. യുഡിഎഫിന് അത് മുതൽക്കൂട്ട് ആവാൻ സാധ്യത ഉണ്ട്. എം വി രാഘവനും ഗൗരിയമ്മയും വിസ്മയം സൃഷ്ടിച്ചു. അതെവിടെ അവസാനിച്ചു എന്ന് എല്ലാവർക്കും അറിയാം. ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കെ എസ് യുവിൻ്റെ കൊടി ഉയർത്തി രാഷ്ട്രീയത്തിൽ വന്നവനാണ് ഞാൻ. അമ്പലപ്പുഴയിലെ കോൺഗ്രസ്‌ പ്രവർത്തകർ ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട്. ജി സുധാകരന് പിന്തുണ നൽകുമ്പോൾ കൂടിയാലോചന വേണമായിരുന്നു. ഈ നിമിഷം വരെ നേതൃത്വം മിണ്ടിയിട്ടില്ല. പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരെ നേതൃത്വത്തിന് വിശ്വാസമില്ലാത്തത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നുതായും ജോബ് മാധ്യമങ്ങളോട് പറഞ്ഞു.

ജി സുധാകരനും സിപിഎമ്മും എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചു. അമ്പലപ്പുഴയിൽ ഒരുപാട് കോൺഗ്രസുകാർ സിപിഎമ്മിന്റെ അടി കൊണ്ട് വീണിട്ടുണ്ട്. സുധാകരൻ ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ച് പാർട്ടി വിട്ട ആളാണ്. സ്ഥാനാർത്ഥി നിർണായത്തിൽ മാന്യതയും മര്യാദയും കാണിക്കണം. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പാർട്ടി എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കോൺഗ്രസിനെ ആലപ്പുഴയിൽ ബീഹാർ മോഡലിലേക്ക് തള്ളി വിടുന്നു. കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ സുധാകരൻ ഒന്നു പരിഗണിക്കാൻ പോലും തയാറായിട്ടില്ല. പ്രതിഷേധക്കാരെ തല്ലി ചതച്ചത് തെറ്റായി പോയെന്നു ജി സുധാകരൻ പറഞ്ഞിട്ടുണ്ടോ? സുധാകരന് വീട്ടിൽ കൊണ്ടുചെന്ന് പിന്തുണ കൊടുക്കേണ്ട. എത്ര മഹാൻ ആണെങ്കിലും പിന്തുണ വേണമെന്ന് പറയട്ടെ. പാർട്ടിക്ക് മുന്നിൽ അപേക്ഷ നൽകണം. ദില്ലിയിൽ നിന്ന് വിമാനത്തിലാണ് പിന്തുണ കൊടുത്തുവിടുന്നത്. സുധാകരന് പിന്തുണ നൽകുന്നതിലൂടെ പാവപ്പെട്ട കോൺഗ്രസുകാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും എം ജെ ജോബ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാന്‍ സാധ്യത. ഇതോടെ കെ എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കിൽ, കെ എം ഷാജി വേങ്ങരയിൽ മത്സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി ഇന്ന്പാണക്കാട് വച്ചു സാദിഖ് അലി തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.

ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടിയായി എൽഡിഎഫിന്‍റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്ത് ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി ആകും. കോൺഗ്രസ് നേതാവും നിലവിലെ മുനിസിപ്പൽ കൗൺസിലറുമായ ബിജു എസ്. ചിറയത്ത് അല്പസമയത്തിനകം നഗരസഭ കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വം രാജിവയ്ക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വിഭാഗത്തിന് അനുവദിച്ച സീറ്റിലാണ് ബിജു മത്സരിക്കുക. കേരള കോൺഗ്രസ് എം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് ബിജു ചിറയത്തിനെ സ്ഥാനാർത്ഥിയാക്കുന്നത്.

കഴിഞ്ഞ 25 വർഷമായി ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറാണ് ബിജു ചിറയത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച കൗൺസിലറായ ബിജു ഇടത് പാളയത്തിലേക്ക് പോകുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജനകീയനായ കൗൺസിലർ എന്ന നിലയിൽ ബിജുവിനെ രംഗത്തിറക്കുന്നതിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. നിലവിൽ കോൺഗ്രസിന്റെ സനീഷ് കുമാർ ജോസഫാണ് ചാലക്കുടി എംഎൽഎ. മുൻപ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന ഈ മണ്ഡലം, മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുനൽകിയത്.

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സീറ്റുമായി ബന്ധപ്പെട്ട് എൻഡിഎയിൽ പൊട്ടിത്തെറി. കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എൻഡിഎയിൽ തർക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രം​ഗത്തെത്തിയത്. അതേസമയം, ഗോപാലകൃഷ്ണനായി തുടങ്ങിയ ചുമരെഴുത്തുകൾ നിർത്തിവെച്ചിരിക്കുകയാണ് പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനം നിലവിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്.

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മുപ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന്‌ പ്രഖ്യാപിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ​ഗാനത്തിന്റെ റിലീസും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം, സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4ന് വോട്ടെണ്ണൽ നടക്കും.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരൻ പെരുന്നയിലും പോകും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും.

സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങുകയാണ് യുഡിഎഫ്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. ഇന്ന് കോൺഗ്രസ്‌ നേതാക്കൾ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യോഗം ചേരുന്നുണ്ടെന്നും ജി സുധാകരൻ മത്സരിച്ചാൽ വിജയ സാധ്യത ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ യോഗത്തിലാണ് ചർച്ച ചെയുകയെന്നുമാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിൽ എച്ച് സലാമാണ് സിപിഎം സ്ഥാനാർത്ഥി. അവഗണന മടുത്താണ് സുധാകരൻ സിപിഎം വിട്ടത്. അതേസമയം, അമ്പലപ്പുഴയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് സിപിഎം അഴിച്ചുവിടുന്നത്

കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ. ഹൈക്കമാൻഡിന്‍റെ ഉറപ്പില്ലാതെ ദില്ലിയിലേക്കില്ല എന്നാണ് തീരുമാനം. നാളെ ദില്ലിയിലെത്താൻ ആയിരുന്നു സുധാകരന് ക്ഷണം. കേരള നേതാക്കളുമായി ഇനി ചർച്ചയ്ക്കില്ല. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.

തുടർ ചർച്ചകൾക്കായി രാഹുൽ ഗാന്ധിയുടെ ഓഫീസ് നാളെ ദില്ലിയിലെത്താനാണ് കെ സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സുധാകരൻ ഉള്‍പ്പെടെയുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതായിരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ മറുപടി.

ചില എംപിമാർ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ പരിഭവം കാരണമാണ് നാട്ടിലേക്ക് വന്നതെന്ന് തോന്നുന്നില്ല. സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടുമുള്ള സ്നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി പോകുന്ന ആളാണ് സുധാകരൻ എന്ന് തോന്നുന്നില്ല. താൻ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് പലതവണ ആവർത്തിച്ചതാണ്. എല്ലാ വശങ്ങളും ആലോചിച്ചേ പാർട്ടി തീരുമാനമെടുക്കൂ. ജയസാധ്യത പരിഗണിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് തീരുമാനിക്കുക. ജനങ്ങളെ നിരാശപ്പെടുത്താൻ ഒരു കോൺഗ്രസ് നേതാവും പ്രവർത്തിക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (9 minutes ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (20 minutes ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (28 minutes ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (34 minutes ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (57 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (8 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (8 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (8 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (8 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

Malayali Vartha Recommends