Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ എംഎല്‍എ ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഇന്ന്...

17 MARCH 2026 08:47 AM IST
മലയാളി വാര്‍ത്ത

തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ എംഎല്‍എ ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഇന്ന്. കേസില്‍ നെടുമങ്ങാട് കോടതിയുടെ മൂന്ന് വര്‍ഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മത്സരിക്കാന്‍ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കില്‍ തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് വീണ്ടും സ്ഥാനാര്‍ഥിയാകാനായി ശ്രമിക്കുന്ന ആന്റണി രാജുവിന് കോടതി ഉത്തരവ് നിര്‍ണായകമായിരിക്കും.

വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിട്ടുണ്ടായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ നല്‍കിയ തെളിവുകള്‍ വിചാരണക്കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചില്ലെന്ന് ആന്റണി രാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷന്‍സ് കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമസഭയിലെ സിറ്റിങ് എംഎല്‍എയാണ് താന്‍. ശിക്ഷാവിധിയെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും ആന്റണി രാജു അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതല്‍ അട്ടിമറിച്ചൂവെന്നാണ് കേസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (6 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (7 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (7 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (7 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (7 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (7 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (11 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (11 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (11 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (11 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (11 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (12 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (12 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (12 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (12 hours ago)

Malayali Vartha Recommends