കോന്നി: തുടരന്വേഷണത്തിനായി പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ് വിദഗ്ധ പരിശോധനയ്ക്ക്

കോന്നിയില്‍ നിന്ന് കാണാതായി പിന്നീട് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഇന്നോ നാളെയോ ഫൊറന്‍സിക് വിദഗ്ധരെ ഏല്‍പിച്ചേക്കും. ഇന്നലെ ആശുപത്രിയില്‍ മരിച്ച ആര്യയുടേതാണ് ടാബ്.
ഇവര്‍ ബെംഗളൂരുവില്‍ വിറ്റ ടാബ് കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കോന്നി സിഐ ബി. എസ്. സജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തടുത്തിരുന്നു. ഇതില്‍ പൊലീസിന്റെ പ്രാഥമിക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണ സംഘം ഇന്നലെ കോന്നിയില്‍ തിരിച്ചെത്തി. കുട്ടികള്‍ രണ്ടു തവണ സന്ദര്‍ശിച്ചു എന്നു കരുതുന്ന ലാല്‍ബാഗിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പൊലീസ് പെന്‍െ്രെഡവില്‍ പകര്‍ത്തി കൊണ്ടുവന്നിട്ടുണ്ട്. കുട്ടികള്‍ ഇവിടെയെത്തിയതായി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
എങ്കിലും ആര്യയുടെ മരണത്തോടെ അന്വേഷണം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന കാര്യത്തില്‍ തീര്‍ത്തും അനിശ്ചിതത്വമായി. തിരോധാനത്തിനു പിന്നിലെ ദുരൂഹതയ്ക്ക് വിരാമമാകുമെന്ന നാടിന്റെയും സഹപാഠികളുടെയും പ്രതീക്ഷയ്ക്കും അതോടെ മങ്ങലേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























