ആന്ധ്രപ്രദേശിലെ ആനന്തപുരിൽ നവംബർ 27 മുതൽ ഡിസംബർ ഏഴുവരെ

ആന്ധ്രപ്രദേശിലെ ആനന്തപുരിൽ നവംബർ 27 മുതൽ ഡിസംബർ ഏഴുവരെ നടക്കുന്ന ദേശീയ ജൂനിയർ വനിത ഫുട്ബാളിനുള്ള കേരള ടീമായി. എറണാകുളത്തു നിന്നുള്ള ഗോൾകീപ്പർ തമീന ഫാത്തിമയാണ് ക്യാപ്റ്റൻ. പൃഥ്വി രമ്യയും (കണ്ണൂർ) ഗോൾകീപ്പറാണ്.
പ്രതിരോധ നിരയിൽ എൻ.എസ്. ഭദ്ര, അനീറ്റ സിജോ (തൃശൂർ), ഒ.ആർ. മേരി ഫ്രാൻസിറ്റ, കെ.വി. മീനാക്ഷി (എറണാകുളം), ദിയ മുരളി (കണ്ണൂർ), കെ. ദേവിക (കാസർകോട്), എം.എസ്. ഫാത്തിമ ഫൈഹ (കോഴിക്കോട്) എന്നിവരും മിഡ്ഫീൽഡിൽ എ.ആർ. ഭാവപ്രിയ, ടി.ആർ. അപൂർവ, എം.എസ്. ശ്രേയ (കണ്ണൂർ), എൻ.കെ. ആദിശ്രീ, എൻ.കെ. ഷിഫ്ന ഷെറിൻ (മലപ്പുറം), വി. നന്ദ, നൂർജഹാൻ (കോഴിക്കോട്) എന്നിവരും അണിനിരക്കും. കെ.വി. ആലിയ, ആയിഷ മിർഹാന (കാസർകോട്), കെ.എസ്. ആവണി (തൃശൂർ) എന്നിവരാണ് മുന്നേറ്റക്കാരായുള്ളത്.
"
https://www.facebook.com/Malayalivartha

























