കുടുക്കിയതോ… സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ അത്താഴവിരുന്നില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തത് വിവാദത്തില്‍

സല്യൂട്ട് വിവാദം കത്തിനില്‍ക്കെ സോഷ്യല്‍ മീഡിയയുടെ പൂര്‍ണ സപ്പോര്‍ട്ടും കിട്ടിയ ഋഷിരാജ് സിംഗിനെതിരെ മറ്റൊരാരോപണം. സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടില്‍ എഡിജിപി ഋഷിരാജ് സിംഗ് അത്താഴവിരുന്നില്‍ പങ്കെടുത്ത സംഭവമാണ് വിവാദമായത്. ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ല കമ്മിറ്റി രംഗത്തെത്തി. ബിജെപി നേതാവും വധശ്രമക്കേസിലെ പ്രതിയുമായ വി.വി.വിജീഷിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഋഷിരാജ് സിംഗ് അത്താഴവിരുന്നിനെത്തിയത്.
ബിജെപി പ്രവര്‍ത്തരടക്കമുള്ളവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ദേശസ്‌നേഹി കൂട്ടായ്മ എന്ന സംഘടനയുടെ കാര്‍ഗില്‍ വിജയദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷമാണ് ഋഷിരാജ് സിംഗ് അത്താഴം കഴിക്കാനായി വിജീഷിന്റെ വീട്ടിലെത്തിയത്. ഗുരുവായൂര്‍ എസിപി ആര്‍.ജയചന്ദ്രന്‍പിള്ളയും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. സംവിധായകന്‍ മേജര്‍ രവിയായിരുന്നു ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ലളിത വേണുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സിപിഎം ലോക്കല്‍ സെക്രട്ടറി കെ.ജി.പ്രമോദ്, ലോക്കല്‍ കമ്മിറ്റിയംഗം വി.കെ.ദാസന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിജീഷ്. ദിനാഘോഷ ചടങ്ങില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് ഋഷിരാജ് സിംഗിനെ വിജീഷിന്റെ വീട്ടിലെത്തിച്ചത്.
സംഭവം വന്‍ വാര്‍ത്തയാക്കി ചാനലുകളില്‍ പ്രചരിച്ചതോടെ സിങ്കത്തിനെ കുടുക്കിയതാണോ എന്ന ചോദ്യവും ബാക്കിയായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ബഹുമാനിക്കാതിരുന്ന സിങ്കത്തിനെതിരെ വ്യാപക പ്രതിഷേധം നേതാക്കന്‍മാര്‍ക്കിടയില്‍ ഉണ്ടായി. മുഖ്യമന്ത്രി പോലും സിംഗിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. പോലീസിലെ തന്നെ പല ഉദ്യോഗസ്ഥര്‍ക്കും സിംഗിനോട് താത്പര്യമില്ല. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരാളുടെ വീട്ടിലോ ചടങ്ങിലോ പോകുമ്പോള്‍ അയാളുടെ പൂര്‍വ ചരിത്രം പഠിച്ച് ഓക്കെ നല്‍കുന്നത് ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ പോലീസും ഇന്റലിജെന്‍സുമാണ്. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പോലീസുകാര്‍ നല്‍കിയില്ല. ഇതോടെ വെട്ടിലായത് ആകട്ടെ സാക്ഷാല്‍ സിങ്കവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























