പ്രേമം സിനിമ ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍

പ്രേമം സിനിമ ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരാണ് കുറ്റക്കാര്‍. പ്രതി അരുണ്‍ കുമാറാണ് ലാപ്‌ടോപ്പില്‍ നിന്ന് സിനിമ പകര്‍ത്തിയത്. ഡിവിഡിയില്‍ നിന്ന് ലാപ്‌ടോപ്പ് ഉപയോഗിച്ച് പെന്‍െ്രെഡവിലേക്കു പകര്‍ത്തുകയായിരുന്നു. ലിതിനും കുമാരനും ഇയാളെ സഹായിച്ചു. കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലായേക്കുമെന്നും ആന്റി പൈറസി സെല്‍ അറിയിച്ചു.
അതേസമയം, മുന്‍പും പല ചിത്രങ്ങളും ചോര്‍ന്നിട്ടുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്നും സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്നതു വിവാദമായതോടെ ഇവര്‍ മൂന്നുപേരും ജോലിയില്‍ നിന്ന് രാജിവച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വിവരങ്ങള്‍ പുറത്തുവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രേമം സിനിമ ചോര്‍ത്തിയതിന് സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ മൂന്നു പേരെ പുലര്‍ച്ചെ അറസ്റ്റു ചെയ്തിരുന്നു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, ലിതിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























