ചന്ദ്രബോസ് വധക്കേസില്‍ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നിസാം കോടതിയില്‍ ഹര്‍ജി നല്‍കി

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാം കോടതിയില്‍ ഹര്‍ജി നല്‍കി. തിങ്കളാഴ്ച കേസിന്റെ പ്രാഥമിക വാദം പുരോഗമിക്കുമ്പോഴാണ് നിസാമിന്റെ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നും മന:പ്പൂര്‍വമുള്ള നരഹത്യയാണെന്ന കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. വാദത്തിന് ആധാരമായ സാക്ഷിമൊഴികളും സമര്‍പ്പിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാടറിയാന്‍ കേസ് ഈമാസം 30ലേക്ക് മാറ്റി.
അതേസമയം, നിസാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പെടെ കേസിലെ ഒന്ന് മുതല്‍ 10 വരെയുള്ള സാക്ഷികളുടെ മൊഴികളും സാഹചര്യ തെളിവുകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ശാസ്ത്രീയ തെളിവുകളും മന:പ്പൂര്‍വമുള്ള നരഹത്യ സാധൂകരിക്കുന്നതാണെന്നും ഇക്കാര്യം കോടതിയില്‍ ബോധിപ്പിക്കുമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























