ഓരോ അപേക്ഷയ്ക്കും നൂറ് രൂപ... പരീക്ഷാ നടത്തിപ്പിലെ വന്‍ ചെലവു കണക്കിലെടുത്ത് പി.എസ്.സി അപേക്ഷക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാന്‍ പി.എസ്.സി സര്‍ക്കാറിന്റെ അനുമതി തേടി. പി.എസ്.സിയുടെ പരീക്ഷാ കമ്മിറ്റിയാണ് ഫീസ് വേണമെന്ന നിര്‍ദേശം വെച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്‍ രംഗത്തുവന്നു. ആറ് അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ ഭൂരിപക്ഷാടിസ്ഥാനത്തിലായിരുന്നു തീരുമാനം.
ഒരു തസ്തികയിലേക്ക് അപേക്ഷ നല്‍കാന്‍ 100 രൂപ ഫീസ് ഈടാക്കണമെന്നാണ് പരീക്ഷാ കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍, എതിര്‍പ്പ് ഉയരുമെന്നതിനാല്‍ തുക പറയേണ്ടതില്ലെന്ന് കമീഷനില്‍ ധാരണയായി.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അപേക്ഷാ ഫീസ് ഏര്‍പ്പെടുത്താനുള്ള കമീഷന്‍ നീക്കം. നേരത്തേ രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ ഫോറം വന്നതോടെ പത്ത് രൂപയായി. ഓണ്‍ലൈന്‍ ആയതോടെ പൂര്‍ണമായും സൗജന്യമായാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇപ്പോള്‍ പരീക്ഷ നടത്താന്‍ പണമില്ലാതെ വിഷമിക്കുന്ന പി.എസ്.സി ഫീസിനത്തിലൂടെ മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പരീക്ഷകള്‍ക്കെല്ലാം ഫീസ് ഉള്ള സാഹചര്യത്തിലും പരീക്ഷാ നടത്തിപ്പിലെ വന്‍ ചെലവും കണക്കിലെടുത്താണ് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നത്. നിര്‍ദേശം വന്നപ്പോള്‍തന്നെ ഒരു വിഭാഗം അംഗങ്ങള്‍ ശക്തമായി എതിര്‍ത്തതോടെ അല്‍പനേരം യോഗം ബഹളത്തിലാവുകയും ചെയ്തു. ്. രണ്ടംഗങ്ങള്‍ ഇന്നലെ യോഗത്തിന് എത്തിയിരുന്നില്ല. ആറ് പേരുടെ വിയോജിപ്പോടെ നിര്‍ദേശം കമീഷന്‍ അംഗീകരിച്ചു.
പ്രൊഫൈലില്‍ തെറ്റായ യോഗ്യത കാണിക്കുന്നവരെ ഡീബാര്‍ ചെയ്യാനും കമീഷന്‍ തീരുമാനിച്ചു. കുറഞ്ഞ യോഗ്യതയുള്ളവര്‍ എന്‍ജിനീയര്‍മാരുടെയും ഡോക്ടര്‍മാരുടെയും തസ്തികകള്‍ക്ക് വരെ അപേക്ഷിക്കുന്നുണ്ട്. യോഗ്യതയില്ലെങ്കില്‍ അപേക്ഷിക്കുന്ന ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല.
ഇതുമൂലം എല്ലാവര്‍ക്കും ഹാള്‍ടിക്കറ്റും പരീക്ഷാ സെന്ററും മറ്റ് സംവിധാനങ്ങളും കമീഷന്‍ ഒരുക്കും. ഇവര്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാറുമില്ല. വന്‍ സാമ്പത്തികബാധ്യതയാണ് ഇതുമൂലം വരുന്നത്. ഈ സാഹചര്യത്തിലാണ് തെറ്റായ യോഗ്യത കാണിക്കുന്നവരെ അയോഗ്യരാക്കാന്‍ ധാരണയായത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന മുന്നറിയിപ്പും നല്‍കും.
കമീഷന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണെന്നും ഈ നില തുടര്‍ന്നാന്‍ പ്രതിസന്ധിയിലാവുമെന്നുമാണ് വിലയിരുത്തല്‍. പരീക്ഷാ സെന്ററുകള്‍ക്കും ഇന്‍വിജിലറേറ്റര്‍മാര്‍ക്കും പ്രതിഫലം ലഭ്യമാക്കാന്‍ തന്നെ പ്രയാസപ്പെടും. പത്ത് കോടിയെങ്കിലും അടിയന്തരമായി ലഭിക്കണമെന്നാണ് കമീഷന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























