ഭിന്നലിംഗക്കാര്‍ക്കു ക്ഷേമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി നടപടി സ്വീകരിക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഭിന്നലിംഗക്കാരുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടി വേണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
ക്ഷേമപദ്ധതികള്‍ക്കു രൂപം കൊടുത്തിട്ടുണ്ടെന്നും ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഭിന്നലിംഗക്കാര്‍ക്കു സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസം, വസ്ത്രം, സാമ്പത്തികസഹായം എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























