അതു പഴയ ചിത്രമാണ്...

ഇന്നലെ വൈകിട്ട് 6.30ന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ ഐ.ഐ.എമ്മില്‍ പ്രസംഗിക്കുന്നതിനിടെ കടുത്ത ഹൃദായഘാതം മൂലം കലാം കുഴഞ്ഞു വീണു മരിക്കയായിരുന്നു എന്ന വിവരം പുറത്തറിഞ്ഞപ്പോള്‍ മുതല്‍ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുല്‍ കലാമിന്റെ അന്ത്യനിമിഷങ്ങളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നിലത്തിരിക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ചിത്രം പഴയതാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച ബെഥനി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എട്ട് വര്‍ഷം മുന്‍പ് സംഗീത നാടക അക്കാഡമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കലാം കാല്‍ വഴുതി വീഴുന്നതിന്റെ ഫോട്ടോയാണതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കലാമിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ അദ്ദേഹത്തിന്റെ മഹത്തരമായ വാക്കുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രം പോലും കലാമിന്റേതാക്കി. അതിനൊപ്പമാണ് കലാമിന്റെ അന്ത്യനിമിഷങ്ങളെന്ന തരത്തില്‍ ഈ പഴയ ഫോട്ടോയും പ്രചരിച്ചത്. വീണുപോയ കലാമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തില്‍ കാണാം. ഫോട്ടോ പഴയതാണെന്ന് അറിയാതെ നിരവധി പേര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു.
ഇന്നലെ വൈകിട്ട് 6.30ന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ ഐ.ഐ.എമ്മില്‍ പ്രസംഗിക്കുന്നതിനിടെ കടുത്ത ഹൃദായഘാതം മൂലം കലാം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഷില്ലോംഗ് ബഥനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏഴ് മണിയോടെയാണ് കലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 45 മിനിട്ടിനു ശേഷം മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കി. കലാമിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു, നാഡമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി താഴ്ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























