കുട്ടി സിങ്കം രാജ്പാല്‍ മീണയെ മാറ്റിയത് ആര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി? മീണ മാറിയതോടുകൂടി രക്ഷപ്പെട്ടത് വന്‍ പുലികള്‍

കേരളാ പൊലീസിലെ കുട്ടി സിങ്കമായിരുന്നു രാജ്പാല്‍ മീണ ഐപിഎസ്. അനീതി കണ്ടാല്‍ പ്രതികരിക്കുന്ന ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം ഡിസിപിയായിരിക്കെ പോലീസ് കയറാന്‍ മടിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജില്‍ കയറി എസ് എഫ് ഐയുടെ മുന്‍ നിര നേതാക്കളെ കൈകാര്യം ചെയ്തു. അന്ന് മുതല്‍ പലരുടേയും കണ്ണിലെ കരടാണ് രാജ്പാല്‍ മീണ.
പ്രേമം സിനിമയുടെ വ്യജന്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരിച്ചതിനെതിരെ ശക്തമായി മുന്നോട്ട് നീങ്ങുകയായിരുന്നു മീണ. ഇതിനിടയിലാണ് അദ്ദേഹത്തെ മാറ്റിയത്. സിനിമകളുടെ വ്യാജ സിഡികളും ഇന്റര്‍നെറ്റ് പതിപ്പുകള്‍ക്കും പിന്നില്‍ വലിയൊരു ഗൂഡസംഘമുണ്ടെന്നായിരുന്നു ആദ്യമേ തന്നെ രാജ്പാല്‍ മീണ വിലയിരുത്തിയിരുന്നു. അതി ശക്തമായ പൈറസി മാഫിയ പ്രേമത്തിന്റെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തിരിക്കഥയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ചെറുമീനിലേക്ക് കാര്യങ്ങളൊതുങ്ങി. അന്വേഷണം തീരുന്നതിന് മുമ്പ് കുട്ടി സിങ്കത്തെ മാറ്റി, സത്യ സന്ധനായ രാജ്പാല്‍ മീണയെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.
വ്യാജ സിഡിക്കെതിരെ അതിശക്തമായ നിലാടെടുത്തിരുന്ന രാജ്പാല്‍ മീണ ആറുമാസത്തിനിടെ രണ്ടുലക്ഷത്തോളം സി.ഡികളാണ് പിടികൂടിയത്. തിയേറ്റര്‍ വഴി സിനിമകള്‍ റെക്കോര്‍ഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത് തടഞ്ഞായിരുന്നു മീണയുടെ സംഘം വ്യാജ സി.ഡി. നിര്‍മ്മാണത്തിന് തടയിട്ടത്.
അന്ന് മാറ്റിയ രാജ്പാല്‍ മീണ വീണ്ടും ആന്റി പൈറസിയുടെ തലപ്പത്ത് എത്തി. അപ്പോഴാണ് പ്രേമം കേസ് കൈയില്‍ കിട്ടുന്നത്. മുന്‍ പരിചയത്തോടെ വ്യക്തതയോടെ നീക്കങ്ങള്‍ നടത്തി. ചെന്നൈയിലേയും തിരുവനന്തപുരത്തേയും സ്റ്റുഡിയോകള്‍ പ്രതിക്കൂട്ടിലെത്തി. സിനിമാക്കാര്‍ തമ്മില്‍ പിഴിചാരി. പലരും അകത്താകുമെന്ന് തോന്നി.
അപ്പോഴാണ് രാജ്പാല്‍ മീണയെ മാറ്റി യുവ ഐപിഎസുകാരനായ പ്രതീക്ഷ് കുമാര്‍ ആന്റി പൈറസിയുടെ തലപ്പത്ത് എത്തിച്ചു. ഇതോട് കൂടിയാണ് സിനിമാ മേഖലയിലുള്ളവര്‍ക്ക് സമാധാനമായത്. പ്രേമം കേസ് സെന്‍സര്‍ ബോര്‍ഡിലെ താല്‍കാലിക ജീവനക്കാരില്‍ മാത്രമായി ഒതുങ്ങും നില്‍ക്കുകയാണ്. ഇവരെ പ്രതിയാക്കി വന്‍ സ്രാവുകളെ രക്ഷിക്കാനാണ് നീക്കം. പക്ഷേ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസ് കണ്ടെത്തിയുരന്നു. ചെന്നൈയിലേയ്ക്കും കൊച്ചിയിലേയ്ക്കും ആദ്യ ഘട്ടത്തില്‍ അന്വേഷണം നീണ്ടത് അതുകൊണ്ടാണ്. 2012ല്‍ തന്നെ വ്യാജ സിഡിയുടെ അണിയറക്കാരെ കൃത്യമായി തന്നെ ഈ ഐപിഎസുകാരന്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വ്യാജ സിഡിയുടെ കേന്ദ്രമായിരുന്ന ബീമാപള്ളിയില്‍ പോലും പരിശോധന നടത്താനുള്ള ധൈര്യം കാട്ടി. അത്തരത്തില്‍ സിനിമാ മേഖലയെ രക്ഷിക്കാന്‍ ചങ്കുറപ്പ് കാണിച്ച ഉദ്യോഗസ്ഥനായിരുന്നു രാജ് പാല്‍ മീണ. എന്നിട്ടും പ്രേമത്തിന്റെ കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍ അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്ന് നീക്കി. അതിന്റെ പ്രതിഫലനമാണ് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടത്. രാജ്പാല്‍ മീണയെ മാറ്റിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























