റബ്ബര്‍ സബ്‌സിഡി ആനൂകൂല്യം: രജിസ്‌ട്രേഷന് സമയപരിധിയില്ല: കെ.എം. മാണി

റബ്ബര്‍ കിലോഗ്രാമിന് 150 രൂപ താങ്ങുവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായത്തിനുവേണ്ടി വ്യക്തിഗത വിവരങ്ങള്‍ റബ്ബര്‍ പ്രഡ്യൂസേഴ്‌സ് സൊസൈറ്റികള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ സമയ പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. രജിസ്‌ട്രേഷന് റബ്ബര്‍ ബോര്‍ഡ് അംഗീകാരം നല്‍കുന്നതോടെ കര്‍ഷകര്‍ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹരായി തീരുമെന്നും ഇന്നലെ തോമസ് ഉണ്ണിയാടന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി കെ.എം.മാണി പറഞ്ഞു.
പട്ടയം ലഭിക്കാതെ കൈവശാവകാശ രേഖമാത്രമുള്ള ഭൂമിയില്‍ കൃഷിചെയ്യുന്നവരും റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നവരുമായ റബ്ബര്‍ കര്‍ഷകര്‍ക്കും പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കേണ്ടതാണെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha
























