പാവപ്പെട്ടവന് നീതി ലഭിക്കുമോ? ചന്ദ്രബോസിനെ കൊന്നത് മുഹമ്മദ് നിസാമല്ലെന്ന് അഭിഭാഷകന്‍, കൊലയാളിയെ രക്ഷിക്കാന്‍ ഗൂഡ നീക്കം

തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിച്ചെടുക്കാന്‍ ശ്രമം.നിഷാമിന്റെ അഭിഭാഷകര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ എഴുതി നല്‍കിയ എതിര്‍വാദത്തിലാണ് ഇത്തരം നിസാം കുറ്റക്കാരനല്ലെന്ന പരാമര്‍ശമുള്ളത്. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു പൊലീസിന്റെ കുറ്റപത്രം കള്ളക്കഥകള്‍ നിറച്ചതാണെന്നു നിസാം എഴുതി നല്‍കിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മനഃപൂര്‍വമായ നരഹത്യയല്ലെന്ന് വ്യക്തമാക്കിയുള്ള കുറ്റവിമുക്ത ഹര്‍ജിയാണ് പ്രതിഭാഗം ഹാജരാക്കിയത്.
മരിച്ച ചന്ദ്രബോസ് തന്റെ സെക്യൂരിറ്റി ജീവനക്കാരനല്ലെന്നും തനിക്കെതിരെ മൊഴി നല്‍കിയവര്‍ കള്ളസാക്ഷികളാണെന്നുമാണ് മുഹമ്മദ് നിസാമിന്റെ അഭിഭാഷകന്റെ പുതിയ വാദം. മരിച്ച ചന്ദ്രബോസ് സെക്യൂരിറ്റി ചുമതലയിലല്ലായിരുന്നുവെന്നും ഗേറ്റില്‍ സുരക്ഷാ ജോലിയുള്ള ജീവനക്കാരനല്ലായിരുന്നു ചന്ദ്രബോസ് എന്നു നിസാം ആരോപിച്ചു. ചന്ദ്രബോസിനെ ആക്രമിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. കൃത്രിമമായിട്ടാണു കേസില്‍ തെളിവുകളുണ്ടാക്കിയത്. സാക്ഷികളും വ്യാജന്മാരാണ്. വേണ്ടത്ര തെളിവുകളോ അനുബന്ധ രേഖകളോ പ്രോസിക്യൂഷനു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കൊലപാതകത്തിനുള്ള 302ാം വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പരുക്കുകള്‍ നിര്‍ഭാഗ്യവശാല്‍ വഷളായതാണു ചന്ദ്രബോസിന്റെ മരണത്തിനു കാരണമെന്നും 23 പേജുള്ള എതിര്‍വാദത്തില്‍ പ്രതിഭാഗം ഉന്നയിക്കുന്നു.
പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചു വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ചോദിച്ചു. പ്രതിഭാഗം സമര്‍പ്പിച്ച കുറ്റവിമുക്ത ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും മുഹമ്മദ് നിഷാമിനു ചന്ദ്രബോസ് കൊലക്കേസിലുള്ള പങ്കു വ്യക്തമാക്കുന്നതിന് ഒന്നു മുതല്‍ 10 വരെയുള്ള സാക്ഷികളുടെ മൊഴികള്‍ ധാരാളമാണെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഉദയഭാനു മാദ്ധ്യമങ്ങളോടു പറഞ്ഞു. വിരലടയാളം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുണ്ടെന്നും ഇതു കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























