സല്യൂട്ട് വിവാദം: മനപൂര്‍വം മന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ്

സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നല്‍കി. മനപൂര്‍വം ആഭ്യന്തര മന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു.
പരേഡിന്റെ ഒരുക്കങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്നതിനാലാണ് താന്‍ മന്ത്രിയ സല്യൂട്ട് ചെയ്യാതിരുന്നതെന്ന് ഋഷിരാജ് വ്യക്തമാക്കി. ആരെയും മനപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിംഗ് വ്യക്തമാക്കി.
വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് തൃശൂരിലെ രാമവര്‍മപുരം പൊലീസ് അക്കാഡമയില്‍ എത്തിയ രമേശ് ചെന്നിത്തലയെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോള്‍ ഋഷിരാജ് സിംഗ് ഗൗനിക്കാതെ സീറ്റിലിരുന്നതാണ് വിവാദമായത്. ഇത് വലിയ വിവാദമായതോടെ ഇരുപക്ഷത്തോടും ചേര്‍ന്ന് നിരവിധി പേര്‍ എത്തിയിരുന്നു പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ക്കൊണ്ട് ആറാട്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























