സെന്‍സര്‍ബോര്‍ഡും സിനിമാക്കാരും ആ പണി ചെയ്യില്ല? തിമിംഗലങ്ങളെ ഒഴിവാക്കി നെത്തോലികളെ കുടുക്കി

പ്രേമത്തിന്റെ വ്യാജന്‍ പ്രചരിച്ച കേസ് കരാര്‍ ജീവനക്കാരില്‍ ചാരി രക്ഷപ്പെടാന്‍ നീക്കങ്ങള്‍ സജീവം. മൂന്നു കരാര്‍ ജീവനക്കാര്‍ വിചാരിച്ചാല്‍ സെന്‍സറിംഗിനെത്തുന്ന പുതിയ ചിത്രങ്ങള്‍ മോഷ്ടിക്കാമെങ്കില്‍ കരാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ എന്തൊക്കെ നടക്കുമെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. പ്രത്യേകിച്ച് ഐ എസ് ആര്‍ ഒ പോലുള്ള സ്ഥാപനങ്ങളില്‍ കരാര്‍ ജീവനക്കാര്‍ നിരവധിയുണ്ട്.
തിമിംഗലങ്ങളെ ഒഴിവാക്കി നെത്തോലികളെ പിടികൂടുന്ന കാഴ്ച ഏറെക്കാലമായി കേരളത്തില്‍ കണ്ടു വരുന്നുണ്ട്. പ്രേമത്തിലും ഇതാണ് സംഭവിച്ചിരിക്കുന്നത്. സെന്‍സറിംഗിനുള്ള ഡിവിഡികള്‍ പരിശോധിക്കുന്ന ഒരാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹം അത് തന്റെ ലാപ്‌ടോപ്പില്‍ പകര്‍ത്തി ചിത്രം പുറത്തേക്ക് കടത്തിയെന്നാണ് ആരോപണം. സംഭവത്തിനു പിന്നില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കൈയില്‍ ചിത്രം എത്തിയതും സെന്‍സര്‍ ബോര്‍ഡിലെ കരാര്‍ ഉദ്യോഗസ്ഥരില്‍ നിന്നാണെന്ന് സൂചന.
സെന്‍സര്‍ ബോര്‍ഡിലെ കരാര്‍ ഉദ്യോഗസ്ഥര്‍ പുതിയ ചിത്രത്തിന്റെ കോപ്പി മോഷ്ടിച്ചില്ലെങ്കില്‍ അതിന് ഉത്തരവാദികള്‍ സെന്‍സര്‍ ബോര്‍ഡിലെ സ്ഥിരം ജീവനക്കാരാണ്. കാരണം കരാര്‍ ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമില്ല. സംസ്ഥാനത്തെ ഒരു ഓഫീസിലും കരാര്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കുമില്ല. പ്രേമം വിവാദമുണ്ടായതിനു പിന്നാലെ കരാര്‍ ജീവനക്കാര്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോയിരുന്നു. ശമ്പളം സംബന്ധിച്ച തര്‍ക്കമാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും പിടിക്കപ്പെടുമോ എന്ന സംശയം കാരണമാണ് ജീവനക്കാര്‍ രാജി കൊടുത്ത് പോയതെന്ന് പോലീസ് പറയുന്നു.
റിലീസാകുന്ന ചിത്രങ്ങളുടെ വ്യാജന്‍ പ്രചരിക്കുന്നത് പതിവാണ്. യു ട്യൂബിലും വാട്ട്‌സ് ആപ്പിലും ചിത്രം പ്രചരിക്കാറുണ്ട്. സൂപ്പര്‍ ഹിറ്റായ ബാഹുബലിയുടെ വ്യാജന്‍ യുട്യൂബില്‍ പ്രചരിച്ചു. പ്രേമം വിവാദമായപ്പോള്‍ മാത്രമാണ് കേരളം പൈറസിയെ കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന അന്യായങ്ങളില്‍ എത്ര കോടികള്‍ എത്ര പേര്‍ക്ക് കിട്ടിയെന്ന് അന്വേഷിക്കേണ്ടേ. പ്രേമത്തിന്റെ മോഷണത്തില്‍ സെന്‍സര്‍ ബോര്‍ഡിലെ സ്ഥിരം ജീവനക്കാരുടെ പങ്കും അന്വേഷണ വിധേയമാക്കണ്ടേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























