ഞായര്‍ പ്രവൃത്തി ദിനം: ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച അന്തരിച്ച ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു ജിജി തോംസണിന്റെ പോസ്റ്റ്. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ജിജി തോംസണ്‍ പോസ്റ്റിട്ടിരുന്നത്.
തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും നിങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെങ്കില്‍ അധികമായി ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നും കലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളോട് ആഭിമുഖ്യം പ്രഖ്യാപിച്ചു കേരളത്തിലെ പല സ്ഥാപനങ്ങളും അധികസമയം ജോലി ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























