സിങ്കം പത്തിമടക്കി, എ.ഡി.ജി.പി ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് സല്യൂട്ട് അടിക്കാത്തതിന് വിശദീകരണം നല്‍കി

സിങ്കത്തിന് മനസിലായി സല്യൂട്ട് അടിക്കുന്നത് രമേശ് ചെന്നിത്തലയ്ക്കല്ല മന്ത്രിക്കാണെന്ന്. മനസിലാവാന്‍ കുറച്ച് താമസം വന്നന്നേയുള്ളും. സിങ്കം വിശദീകരണവുമായി മന്ത്രിയെകാണാനെത്തി. കഴിഞ്ഞ ദിവസമാണ് സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നല്‍കിയത്. മനഃപൂര്‍വം ആഭ്യന്തര മന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു. പരേഡിന്റെ ഒരുക്കങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്നതിനാലാണ് താന്‍ മന്ത്രിയ സല്യൂട്ട് ചെയ്യാതിരുന്നതെന്ന് ഋഷിരാജ് വ്യക്തമാക്കി.ആരെയും മനഃപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിങ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടാണ് എടുത്തത്. ആഭ്യന്തര മന്ത്രി പരാതി തന്നില്ലെങ്കില്‍ പോലും ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ ശാസനയെങ്കിലും വേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോയുടെ നിര്‍ദ്ദേശ പ്രകാരം ഋഷിരാജ് സിംഗിനോട് ഡിജിപി സെന്‍കുമാര്‍ വിശദീകരണം തേടിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം സല്യൂട്ട് ചെയ്യേണ്ടെന്ന വിശദീകരണമാണ് ഋഷിരാജ് സിങ് നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം തൃശൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ എഡിജിപി പങ്കെടുത്തതും വിവാദമായിരുന്നു. ഇതും അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. പുതിയ വിവാദത്തോടെ ഋഷിരാജ് സിങ് കൂടുതല്‍ പ്രതിസന്ധിയിലുമായി. ഈ സാഹചര്യത്തിലാണ് സല്യൂട്ട് വിവാദത്തിന് അവസാനമിടാന്‍ ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിയെ കണ്ടത്. എന്തെങ്കിലും അച്ചടക്ക നടപടികള്‍ വന്നാല്‍ പ്രൊമോഷനേയും ഡെപ്യൂട്ടേഷനേയും പോലും ബാധിക്കുമെന്ന അവസ്ഥയുണ്ടായി. ആഭ്യന്തര മന്ത്രിയെ കണ്ടാല്‍ സല്യൂട്ട് നല്‍കേണ്ടത് ഏതൊരു പൊലീസുകാരന്റേയും ഉത്തരവാദിത്തമാണ്. അതില്‍ പ്രോട്ടോകോള്‍ പ്രശ്‌നമൊന്നുമില്ലെന്ന നിലപാടിലാണ് ഡിജിപി സെന്‍കുമാറും എത്തിയത്. ഇതോടെയാണ് ആഭ്യന്തരമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
വനിതാ പൊലീസിന്റെ പാസിങ് ഔട്ട് പരേഡിന് തൃശൂരിലെ രാമവര്‍മപുരം പൊലീസ് അക്കാഡമയില്‍ എത്തിയ രമേശ് ചെന്നിത്തലയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോള്‍ ഋഷിരാജ് സിങ് ഗൗനിക്കാതെ സീറ്റിലിരുന്നതാണ് വിവാദമായത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ ദേഷ്യമാണ് ഋഷിരാജ് സിങ് പ്രകടിപ്പിച്ചതെന്ന് വിലയിരുത്തലുണ്ടായി. ഇതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതും എഡിജിപിയോട് വിശദീകരണം തേടിയതും.
വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ ആഴ്ചകള്‍ക്ക് മുമ്പാണ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാന്‍ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടു പോകവേയാണ് അദ്ദേഹത്തെ ഉന്നത ഇടപെടലോടെ ട്രാന്‍സ്ഫര്‍ ചെയ്തത് എന്നായിരുന്നു ആരോപണം. ഇത് കാരണമാണത്ര മന്ത്രിയെ കണ്ടിട്ടും ഋഷിരാജ് സിങ് എണീക്കാത്തതെന്നായിരുന്നു വിവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























