സാരി, ഷാള്‍ നയതന്ത്രം അവസാനിപ്പിക്കണം… നരേന്ദ്രമോഡിയെ വിമര്‍ശിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പേരിലാണ് തൊഗാഡിയ മോഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഇന്ത്യയുടെ പാക്കിസ്ഥാന്‍ നയം പരാജയമാണെന്ന് തൊഗാഡിയ ആരോപിച്ചു. ഇന്ത്യ സാരീഷാള്‍ നയതന്ത്രം അവസാനിപ്പിക്കണം. ഇന്ദിരാ ഗാന്ധി പ്രകടിപ്പിച്ച ഇച്ഛാശക്തി ആവശ്യമാണെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. നവാസ് ഷെരീഫ് ഇന്ത്യയില്‍ എത്തിയപ്പോള്‍ മോഡി സാരികള്‍ സമ്മാനിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് തൊഗാഡിയയുടെ പരാമര്‍ശം.
സാരിയും ഷാളും മാങ്ങയും കൈമാറിയുള്ള നയതന്ത്രം അവസാനിപ്പിക്കാന്‍ സമയമായി. പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചയും അവസാനിപ്പിച്ച് അവരെ ശക്തമായ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകേണ്ട സമയമായെന്നും തൊഗാഡിയ പറഞ്ഞു. തിങ്കളാഴ്ച പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ വിദേശനയം പൂര്‍ണ്ണ പരാജയമാണ്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ ഈ വീഴ്ച കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന് ധൈര്യം നല്‍കിയെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.
മോഡിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെ ഇന്ദിരാ ഗാന്ധിയെ പുകഴ്ത്താനും തൊഗാഡിയ മറന്നില്ല. ഇന്ദിരാഗാന്ധി അപാരമായ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു. പാക്കിസ്ഥാനെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ദിരയുടെ ഇച്ഛാശക്തി മോദി പ്രകടിപ്പിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























