കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, അന്തിമ റിപ്പോര്‍ട്ട് പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റിപ്പോര്‍ട്ട് നാളെ കേന്ദ്ര സര്‍ക്കാരിന് കൈമാറും

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള സര്‍വേ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് നാളെ കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം സെപ്തംബര്‍ ഒന്പതിന് പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനഭൂമിയില്‍ വരുന്ന കൃഷിയിടങ്ങളെ വേര്‍തിരിച്ച് അടയാളപ്പെടുത്തി പരിസ്ഥിതിലോല മേഖലകള്‍ പുനര്‍നിര്‍ണയിച്ചുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുന്നത്. പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിച്ച് വനഭൂമിയിലെ കൃഷിയിടങ്ങളെ താത്കാലിക സര്‍വേയിലൂടെ കണ്ടെത്തി പ്രത്യേക സബ്ഡിവിഷന്‍ നമ്പര്‍ നല്‍കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല മേഖലാ (ഇ.എസ്.എ) പരിധിയില്‍ പെടുന്ന 119 വില്ലേജുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധന നടത്തിയത്. സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























