ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെ മാസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ച ക്രിക്കറ്റ് താരം പിടിയില്‍

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നല്‍കി യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ എസ്.ബി.ടി ജീവനക്കാരനായ ക്രിക്കറ്റ് താരം പിടിയില്‍. എസ്.ബി.ടി കരമന കാലടി ബ്രാഞ്ചിലെ ജീവനക്കാരനായ അനീഷ് (28) ആണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയത്. ശ്രീശാന്തുള്‍പ്പെടെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള അനീഷ് എസ്.ബി.ടിയുടെ ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു. ദുലീപ്‌ട്രോഫിയിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.
ടെക്‌നോപാര്‍ക്കിലെ ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട 36കാരിയെയാണ് ഇയാള്‍ പ്രേമം നടിച്ച് വശീകരിച്ചത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന യുവതി ദേശീയ ഗെയിംസിന്റെ ചില ചുമതലകളും വഹിച്ചിട്ടുണ്ട്. തച്ചോട്ടുകാവ് പെരുകാവില്‍ വീട് വാങ്ങിയ അനീഷ് യുവതിയെ മാസങ്ങളോളം കൂടെ താമസിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ അബോര്‍ഷന് വിധേയമാക്കിയതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ ഉപേക്ഷിച്ച് അനീഷ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി യുവതിക്ക് സൂചന ലഭിച്ചതാണ് പരാതിക്കിടയാക്കിയത്. നാലുമാസം മുമ്പ് യുവതി പൂജപ്പുര പൊലീസില്‍ നല്‍കിയ പരാതിയില്‍ അനീഷിനെതിരെ കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായില്ല. തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























