മന്ത്രി സഹോദരന് വേണ്ടി സര്‍ക്കാര്‍ ക്വാറികള്‍ നിര്‍മ്മിക്കുന്നു: സുപ്രീം കോടതിയില്‍ ഇനി കെഞ്ചല്‍

പരിസ്ഥിതിയെ നശിപ്പിക്കുന്നതിനു വേണ്ടി നാടുനീളെ ക്വാറികള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത് ഒരു പ്രമുഖ മന്ത്രിയുടെ സഹോദരന് വേണ്ടിയെന്ന് സൂചന.
ഒരു പ്രമുഖസമുദായ സംഘടനയുടെ നേതാവാണ് മന്ത്രിയുടെ സഹേദരന്‍. ഒപ്പം ക്വാറി ഉടമകളു ടെ സംഘടനാ നേതാവുമാണ്. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ തന്നെ മന്ത്രി ബന്ധുവും ക്വാറി
നേതാക്കളും മുഖ്യമന്ത്രിയെ കണ്ടിരുന്നു. തെരഞ്ഞടുപ്പ് കാലത്ത് കോടികള്‍ എറിഞ്ഞ ക്വാറി ഉടമകള്‍ക്കായി കേരളം സുപ്രീം കോടതിയിലെത്തണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിക്കും ഇതേ നിലപാട് തന്നെയായിരുന്നു.
ജനവാസ കേന്ദ്രങ്ങള്‍ക്ക് 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി. ഹൈക്കോടതി വിധിക്ക് സ്റ്റേ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ക്വാറികള്‍ ജനവാസ മേഖലയ്ക്ക് 200 മീറ്ററിന് അപ്പുറമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലൂടെ നിലവിലെ ക്വാറികള്‍ക്ക് സംരക്ഷണം ഹൈക്കോടതി നല്‍കി. എന്നാല്‍ പുതിയ ക്വാറികള്‍ അനുവദിക്കുമ്പോള്‍ 200 മീറ്റര്‍ പരിധി പാലിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
ഇതിന് എതിരെയാണ് ക്വാറി ഉടമകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയത്. ജനവാസമേഖലക്കും പരിസ്ഥിതിലോല പ്രദേശത്തിനും 50 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇവിടെയാണ് വികസനത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ അഴിമതിക്ക് ഒരുങ്ങുന്നത്. ജനവാസ മേഖലയുടെ 50 മീറ്റര്‍ പരിധി പോലും വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നാടു മുഴുവന്‍ ക്വാറി വന്നാല്‍ സര്‍ക്കാരിന് അത്രയും സന്തോഷമാവും.
200 മീറ്റര്‍ പരിധി നിര്‍ബന്ധമാക്കിയാല്‍ അത് കരിങ്കല്ലിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ക്വാറികള്‍ക്ക് നിയമപ്രകാരം ദൂരപരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം അട്ടിമറിക്കുന്നതാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനുള്ള അധികാരം ഹരിത ട്രൈബ്യൂണലിന് ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് നിശ്ചയിച്ച100 മുതല്‍ 200 മീറ്റര്‍ പരിധിയാണ് തല്‍ക്കാലത്തേക്കെങ്കിലും പ്രാബല്യത്തിലുള്ളത്. സെപ്റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണോ എന്നതില്‍ ക്വാറി ഉടമകളും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത തേടും.
ക്വാറി ഉടമകളെ സഹായിക്കാന്‍ സര്‍ക്കാരിന് ധാര്‍മ്മിക ബാധ്യതയുണ്ട്. കാരണം ഓരോ ഇലക്ഷന്‍ കാലത്തും ഇവര്‍ ഇടത് വലത് ഭേദമന്യേ പണം നല്‍കാറുണ്ട്. ബാറുകാരെ പോലെയാണ് ക്വാറി ഉടമകളും. ഇവരുടെയൊക്കെ ശ്രമഫലമായാണ് സര്‍ക്കാരുകള്‍ വിജയിക്കുന്നതും ഭരിക്കുന്നതും. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോടികളാണ് ഇത്തരത്തില്‍ മറിഞ്ഞത്. അതുകൊണ്ടാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്.
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ് കുറെക്കാലം ക്വാറി കളെ സര്‍ക്കാര്‍ സഹായിച്ചത്. ഒരു നേതാവിന്റെ ജയിലില്‍ കഴിയുന്ന മകനും ക്വാറികള്‍ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം സ്വാധീനം സര്‍ക്കാര്‍ തീരുമാനത്തിലുണ്ടെന്ന് വേണം കരുതാന്‍. കവളപ്പാറയിലും മറ്റും ഉണ്ടായ ഭൂമികുലുക്കത്തിന്റെ കാരണവും ക്വാറികള്‍ തന്നെയാണ്.
സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് കൊട്ടു കിട്ടുമെന്നാണ് കരുതുന്നത്.കഴിഞ്ഞ കുറെ കാലമായി പരിസ്ഥിതിക്ക് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ച് വരുന്നത്.
"
https://www.facebook.com/Malayalivartha





















