കുഞ്ഞിനേയും വയറ്റിലിട്ട് അർച്ചന തീകൊളുത്തി; ആളിപ്പടർന്ന് ഓടിയത് കോൺക്രീറ്റ് കാനയിലേക്ക്; ആറുമാസം മുൻപ് നടന്ന പ്രണയ വിവാഹം; സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പിതാവ്

തൃശൂർ മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു വീടിനു പുറകിലെ കോൺക്രീറ്റ് കാനയിൽ മൃതദേഹം കണ്ടത്. വീടിനുള്ളിൽവച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിലവിലെ നിഗമനം. ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയി. തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയിൽ അർച്ചനയെ കണ്ടെത്തിയത്. പ്രണയ വിവാഹമായിരുന്നു ഷാരോണിന്റേതും അർച്ചനയുടെയും .
ആറുമാസം മുൻപാണ് ഇവർ വിവാഹിതരായത്. അർച്ചന ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം തുടങ്ങി.
ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് ആരോപിച്ചു. മരിക്കുമ്പോൾ ഗർഭിണിയായിരുന്നു അർച്ചന. സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു. ഫോൺ ഉപയോഗിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha
























