ശ്രീകണ്ഠപുരത്ത് മാല പിടിച്ചുപറി കേസില്‍ ജാമ്യത്തിലിറങ്ങിയ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീകണ്ഠപുരത്ത് മാല പിടിച്ചുപറി കേസില്‍ ജാമ്യത്തിലിറങ്ങിയ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ തേക്കിലക്കാട്ടില്‍ ടി.സി. ജോസ് എന്ന ജോമോനെ (54) യാണ് വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞിലേരി ബാലങ്കരിയിലെ വ്യാപാരിയായ സ്ത്രീയുടെ സ്വര്‍ണമാല പട്ടാപകല്‍ കവര്‍ന്ന കേസില്‍ കഴിഞ്ഞ ജൂലൈ 12 ന് ജോസിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഈ മാസം ജാമ്യത്തിലിറങ്ങിയ ജോസ് വീട്ടില്‍ കഴിയവെയാണ് ജീവനൊടുക്കിയത്. നേരത്തെ ഏറെക്കാലം ഗള്‍ഫില്‍ ആയിരുന്നു.
https://www.facebook.com/Malayalivartha





















