'നിന്റെ ഫേസ്ബുക് പോസ്റ്റ് എത്രയും പെട്ടെന്ന് പിന്‍വലിക്കണം. അത് താലിബാന് എതിരായല്ല മുസ്ലിങ്ങള്‍ക്ക് എതിരായാണ് ഞങ്ങള്‍ കാണുന്നത്...' എം കെ മുനീറിന് ഭീഷണിക്കത്ത്

കേരളത്തിലെ താലിബാന്‍ അനുകൂലികള്‍ എം കെ മുനീറിന് ഭീഷണിക്കത്തയച്ചതായി റിപ്പോർട്ട്. അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്കെതിരെയുള്ള എം കെ മുനീറിന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഈ പോസ്റ്റ് പിന്‍വലിക്കണമെന്നാണ് കത്തിൽ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുത്, താലിബാന് എതിരായുള്ള നിന്റെ ഫേസ്ബുക് പോസ്റ്റ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിന്നെ മാത്രമല്ല നിന്റെ കുടുംബത്തിനും തീര്‍പ്പ് കല്‍പ്പിക്കേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്.
കത്ത് ഇങ്ങനെ...
നിന്റെ ഫേസ്ബുക് പോസ്റ്റ് എത്രയും പെട്ടെന്ന് പിന്‍വലിക്കണം. അത് താലിബാന് എതിരായല്ല മുസ്ലിങ്ങള്‍ക്ക് എതിരായാണ് ഞങ്ങള്‍ കാണുന്നത്. പ്രവാചക വചനങ്ങള്‍ തിരസ്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതെല്ലാം. പലഘട്ടത്തിലും താന്‍ ഇത് ആവര്‍ത്തിച്ചു. ഞങ്ങളുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും കത്തില്‍ പറയുന്നു.
ഈ കത്തും പൊക്കിപ്പിടിച്ച് ആളാകാന്‍ ഇറങ്ങരുത്. കുറെ കാലമായി നിന്റെ മുസ്ലിം വിരോധവും ആര്‍ എസ് എസ് സ്നേഹവും കാണുന്നു. ശിവസേനയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും, ശ്രീധരന്‍ പിള്ളയുടെ ആര്‍ എസ് എസ് പുസ്തകം പ്രകാശനം ചെയ്തതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും താക്കീത് നല്‍കുന്നു. ജോസഫ് മാഷാകാന്‍ ശ്രമിക്കരുത്, അയാളുടെ അവസ്ഥയുണ്ടാകരുത് എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
അതേസമയം, ഭീഷണിക്കത്തിനെ ഒരു തമാശ രൂപേണയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാത്താന്‍ എന്ന വാക്കുമായി ബന്ധപ്പെടുത്തി അത് അയച്ച ആളുകളെ കണ്ടെത്താമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha





















