മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നാട്ടുകാരുടെ മുന്നില്‍ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പിങ്ക് പൊലീസുകാരിയെ സ്ഥലം മാറ്റി... കൂടുതല്‍ വകുപ്പുതല നടപടികളും ഉണ്ടാകാൻ സാധ്യത

ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വച്ച് ജയചന്ദ്രനേയും മകളേയും പിങ്ക് പൊലീസ് അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
യുവാവ് നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ സി.ഐയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പിങ്ക് പൊലീസുകാരിയെ സ്ഥലം മാറ്റിയതയുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥ രജിതയെ ആണ് റൂറല്‍ എസ്പി ഓഫീസിലേക്ക് മാറ്റിയത്. ഇവര്‍ക്കെിതരെ കൂടുതല്‍ വകുപ്പുതല നടപടികളും ഉണ്ടായേക്കും എന്നറിയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് റൂറല്‍ എസ് പിക്ക് കൈമാറി.ഇതിലാണ് പൊലീസുകാരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇവര്‍ക്കെതിരായിരുന്നു. പൊലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പൊലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രന്‍ നേരത്തേ കളഞ്ഞുകിട്ടിയ ഫോണ്‍ തിരികെ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പാേര്‍ട്ടില്‍ വ്യക്തമാക്കുന്നു. കളഞ്ഞുകിട്ടിയ വിലകൂടിയ ഫോണ്‍ തിരികെ നല്‍കിയതിന് പാരിതോഷികമായി ഫോണ്‍ ഉടമ 1000 രൂപ പാരിതോഷികവും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















