പാകിസ്താനിലേക്ക് കടക്കാൻ ശ്രീലങ്കൻ സംഘം; ഇടത്താവളമാകാൻ കേരളം, കടല്‍മാര്‍ഗം കേരളത്തിലെത്തുന്ന 13 അംഗ സംഘം ആലപ്പുഴയില്‍ തങ്ങാൻ സാദ്ധ്യത! പൊലീസിന് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി

പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്കന്‍ സംഘം കേരളത്തെ ഒരു ഇടത്താവളമാക്കാന്‍ സാദ്ധ്യതയെന്ന് സൂചന. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. കടല്‍മാര്‍ഗം കേരളത്തിലെത്തുന്ന 13 അംഗ സംഘം ആലപ്പുഴയില്‍ തങ്ങാൻ സാദ്ധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. ആലപ്പുഴയില്‍ നിന്ന് കരമാര്‍ഗമോ കടല്‍മാര്‍ഗമോ കൊച്ചിയിലെത്തിയ ശേഷം അവിടെനിന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ സംഘം പദ്ധതിയിടുന്നതെന്ന് പൊലീസിന് നല്‍കിയിരുക്കുന്ന ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ആയതിനാൽ തന്നെ ഹോം സ്റ്റേ, റിസോര്‍ട്ട്, മറ്റു ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി സംശയാസ്പദമായിട്ടുള്ളവരുടെ യാത്രാ രേഖകള്‍ പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതിനായി കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകരെ വിവരം അറിയിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പൊലീസിനു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട് സ്വദേശികള്‍ എന്ന വ്യാജേനയാണ് ഈ സംഘം കേരളത്തില്‍ സഞ്ചരിക്കുക.
അതോടൊപ്പം തന്നെ അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കേന്ദ്രീകരിച്ചാകും കൂടുതല്‍ അന്വേഷണം നടത്തേണ്ടതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആലപ്പുഴയില്‍ ഇത്തരത്തില്‍ ആരുടേയും സാന്നിധ്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ആലപ്പുഴ വഴി കടന്നു പോകുന്നവരെ പരിശോധിക്കുക എന്ന പതിവ് നിര്‍ദേശം മാത്രമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നതെന്നും ജില്ലാ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















