കൊല്ലത്ത് വിദ്യാർത്ഥി കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ജീവനൊടുക്കി

കോവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തൊളിക്കോട് സ്വദേശി സജികുമാര്‍-രാജി ദമ്പതികളുടെ മകന്‍ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്
നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വ കുമാര്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശ്വ കുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കോവിഡ് ബാധിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















