ചായക്കട നടത്തി വളര്‍ത്തിയ മൂന്നു മക്കളും നോക്കാനില്ലാതെ വൃദ്ധ മാതാവ് ദുരിതത്തില്‍, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായത് കാരണം പ്രാഥമിക കര്‍മങ്ങളും കട്ടിലിനരികില്‍ തന്നെ...!! മക്കളുടെ വാശിയില്‍ അമ്മ വീടിനുള്ളില്‍ ദിവസങ്ങളായി പുഴുവരിച്ച് കിടക്കുന്നു

ചായക്കട നടത്തി വളര്‍ത്തിയ മൂന്നു മക്കളും നോക്കാനില്ലാതെ വൃദ്ധ മാതാവ് ദുരിതത്തില്‍. മക്കള്‍ നോക്കാനില്ലാതെ വീടിനുള്ളില്‍ ദിവസങ്ങളായി പുഴുവരിച്ച് വൃദ്ധ മാതാവ് വീട്ടിനുള്ളില്‍ കഴിയുന്നത്. ബാലരാമപുരം, വടക്കേവിള, പ്ലാവിളാകത്ത്, സരോജിനി (70)നെയാണ് ചികിത്സിക്കാതെ പുഴുവരിച്ച് കിടന്നത്.
മൂന്നു മക്കളുണ്ടെങ്കിലും ഒരാള്‍ വല്ലപ്പോഴും അമ്മക്ക് ഭക്ഷണം നല്‍കാനെത്തുന്നത്. ഓണത്തിന് ശേഷം അതും നിലച്ചമട്ടിലാണ്. രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ശരീരത്തില്‍ വൃണം വന്ന് പുഴുവരിച്ച് വേദന കൊണ്ട് കരഞ്ഞ് കൊണ്ട് സരോജിനി കിടക്കുന്നത്.
എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായത് കാരണം പ്രാഥമിക കര്‍മങ്ങളും കട്ടിലിനരികില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. സ്വത്ത് കിട്ടിയ മക്കള്‍ നോക്കട്ടെയെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. മരിക്കുന്നില്ലേയെന്ന ചോദ്യമാണ് പലപ്പോഴും മക്കളില്‍ നിന്നുമുയരുന്നതെന്നും അമ്മ പറയുന്നു.
പുഴുവരിച്ചതറിഞ്ഞെത്തിയ യുവാക്കളാണ് സരോജിനി കിടക്കുന്ന മുറി കഴുകി വൃത്തിയാക്കി ശുചീകരിച്ച് സമീപത്തെ മുറിയില്‍ കിടത്തിയത്. സംഭവമറിഞ്ഞ് ബാലരാമപുരം പൊലീസെത്തി കുടുംബങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്. അമ്മയെ നോക്കുന്നതിന് മക്കള്‍ തമ്മില്‍ പരസ്പരം തര്‍ക്കത്തിലാണെന്ന് നാട്ടുകാരും പറയുന്നു.
https://www.facebook.com/Malayalivartha





















