കടയില്‍നിന്ന് മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കടയില്‍നിന്ന് പാല്‍ ചേര്‍ത്ത മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മുല്ലശേരി മരക്കാത്ത് അമ്പലത്തിന് സമീപം പെരുമ്പുള്ളിശേരി പ്രേമന്റെ മകന്‍ രാഹുലാണ് (13) മരിച്ചത്. തൃശൂര്‍ മുല്ലശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ ഏഴാം ക്‌ളാസില്‍ ചേര്‍ന്ന ശേഷം യൂണിഫോമും മറ്റും വാങ്ങി മടങ്ങുന്നതിനിടെയാണ് സംഭവം.
രാഹുലിന്റെ മാതാവ് ഉഷ 15 ദിവസം മുമ്പാണ് അര്‍ബുദം ബാധിച്ച് മരിച്ചത്. മസ്‌കത്തിലായിരുന്ന പ്രേമനും കുടുംബവും ഉഷയുടെ ചികിത്സാര്‍ഥം തിരുവനന്തപുരത്ത് സ്ഥിര താമസമായിരുന്നു. രണ്ട് വര്‍ഷമായി ഇവിടത്തെ സ്‌കൂളിലാണ് രാഹുല്‍ പഠിച്ചത്. മാതാവിന്റെ മരണത്തത്തെുടര്‍ന്നാണ് മുല്ലശേരിയിലെ സ്‌കൂളില്‍ ചേര്‍ത്തത്. സ്‌കൂളില്‍നിന്ന് പിതാവിനൊപ്പം മടങ്ങുമ്പോള്‍ രാഹുല്‍ ജ്യൂസ് ആവശ്യപ്പെട്ടു. പാലും പാലുല്‍പന്നങ്ങളും കഴിച്ചാല്‍ അലര്‍ജിയുള്ളതിനാലാണ് മാങ്ങ ജ്യൂസ് കഴിച്ചത്. കഴിച്ചയുടന്‍ അസ്വസ്ഥതയനുഭവപ്പെട്ട രാഹുലിനെ സമീപത്തെ ക്ലിനിക്കിലെത്തിച്ച് പതിവ് ഇന്‍ജക്ഷന്‍ നല്‍കി. എന്നാല്‍, ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന്, പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
അലര്‍ജിയുള്ളതിനാല്‍ ജ്യൂസില്‍ പാല്‍ ചേര്‍ക്കെണ്ടന്ന് പറഞ്ഞെങ്കിലും കടയുടമ ചെവിക്കൊണ്ടില്ലെന്ന് പിതാവ് പ്രേമന്‍ പൊലീസിനോട് പറഞ്ഞു. ഭക്ഷണ സാധനങ്ങളുടെ അലര്‍ജിയുണ്ടാകുമ്പോള്‍ പതിവായി നല്‍കുന്ന ഇന്‍ജക്ഷന്‍ ക്‌ളിനിക്കില്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍, മറ്റൊരു ഇന്‍ജക്ഷനാണ് രാഹുലിന് നല്‍കിയതെന്നും ആരോപണമുണ്ട്. ജ്യൂസ് കഴിച്ച മുല്ലശേരി സെന്ററിലെ ബേക്കറി പൊലീസ് പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും ലഭിച്ചില്ല. ആരോഗ്യ വകുപ്പ് അധികൃതരും കടയില്‍ പരിശോധന നടത്തി. രാഹുലിന്റെ സഹോദരങ്ങള്‍: രശ്മി, റോഷ്‌നി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച 12ന് തൊയക്കാവിലെ അമ്മവീട്ടില്‍ സംസ്‌കരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























