കാല്‍ വഴുതി കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇരട്ടസഹോദരി മുങ്ങിമരിച്ചു

കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇരട്ടസഹോദരി മുങ്ങിമരിച്ചു. നിലമ്പൂര്‍ മുമ്മുള്ളി ചീരക്കുഴിയില്‍ നാരായണന്റെ മകള്‍ വര്‍ഷയാണ്(ചിഞ്ചു 18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിന് വീട്ടുമുറ്റത്തെ കിണറ്റിലാണ് അപകടം. ആള്‍മറയില്ലാത്ത കിണറിന് 30 അടി താഴ്ചയുണ്ട്.
അച്ഛനോടു സംസാരിച്ച് വെള്ളം കോരവെ കാല്‍വഴുതി ഇരട്ടകളിലൊരാളായ വര്‍ണ(ചിപ്പി) കിണറ്റില്‍ വീണു. ഇതു കണ്ട് രക്ഷപ്പെടുത്താനായി വര്‍ഷ എടുത്തു ചാടി. നിലവിളി കേട്ട് കരുവാരകുണ്ട് കണ്ണത്ത് പുത്തൂര്‍ സുജിത്ത് ഓടിയെത്തി കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി.
വര്‍ണയും വര്‍ഷയും സുജിത്തിനെ പിടിച്ച് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനിടെ കയര്‍ ഉലഞ്ഞ് പിടിത്തംവിട്ട് മൂന്നുപേരും വെള്ളത്തില്‍ താഴ്ന്നു. വര്‍ണയുമായി പൊന്തിവന്ന സുജിത്തിന് നാട്ടുകാര്‍ കയറിട്ടുകൊടുത്ത് കരയ്‌ക്കെത്തിച്ചു. വര്‍ഷയെ രക്ഷിക്കാനായില്ല. ഇരുവരും നിലമ്പൂര്‍ അമല്‍ കോളജ് ബിഎ സാമ്പത്തികശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളാണ്. സഹോദരങ്ങള്‍: അമൃത, അനഘ. സംസ്‌കാരം ഇന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























