മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞത് ബിജെപി നേതാക്കളെന്ന് ആരോപണം

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന് തടയിട്ടത് സംസ്ഥാനത്തെ ബിജെപി നേതാക്കളെന്ന് ആരോപണം. കേരളത്തില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ച അബ്ദുല്‍കലാമിന്റെ മൃതദേഹം തലസ്ഥാനത്ത് കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കലാമിന്റെ കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന് തടയിട്ടതായാണ് ആരോപണം.
കേരളത്തെ എറ്റവും കൂടുതല്‍ സ്‌നേഹിച്ച രാഷ്ടപതിയായിരുന്നു എപിജെ അബ്ദുല്‍ കലാം. അദ്ദേഹം 20 വര്‍ഷത്തോളം തലസ്ഥാനത്തെ തുമ്പയിലാണ് പ്രവര്‍ത്തിച്ചത്. തലസ്ഥാനത്തെ ഓരോ വഴിയും അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. രാഷ്ട്രപതിയായിരുന്നപ്പോള്‍ സംസ്ഥാന വികസനത്തെക്കുറിച്ച് അതീവ ശ്രദ്ധയാണ് കലാം ചെലുത്തിയത്. കേരളാ നിയമസഭ സന്ദര്‍ശിച്ച അബ്ദുല്‍കലാം കേരളത്തിന്റെ സമഗ്രവികസനത്തിന് ദീര്‍ഘവീക്ഷണത്തോട് പത്ത് പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അത് എങ്ങനെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയധികം ഇവിടത്തെ ജനങ്ങളെ സ്‌നേഹിച്ച അബ്ദുല്‍കലാമിന്റെ മൃതശരീരം കേരളത്തില്‍ കൊ`ണ്ട് വന്ന് നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുടെ ഇടപെടലിലാണ് അത് സംഭവിക്കാതെ പോയത്.
ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തില്‍ അബ്ദുല്‍കലാമിന്റെ ഭൗതിക ശരീരം കേരളത്തില്‍ കൊണ്ട് വന്നാല്‍ അത് കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ ഇമേജ് ഉണ്ടാക്കികൊടുക്കുമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അങ്ങനെ വന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അത് രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചത്.
ജന്‍മനാടായ രാമേശ്വരത്തേക്ക് പോകുന്ന വഴി ഒരുമണിക്കൂറെങ്കിലും കേരളത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്നാണ് കേരളസര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. അബ്ദുല്‍ കലാമിന്റെ മരണത്തില്‍ കേരളം ഏഴ് ദിവസമാണ് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പല സ്ഥാപനങ്ങളും അധിക മണിക്കൂറുകള്‍ ജോലി ചെയ്ത് തങ്ങളുടെ ദുഖം രേഖപ്പെടുത്തി. മാധ്യമങ്ങളും വന്‍ പ്രധാന്യത്തോടെയാണ് മരണ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മാത്രമല്ല കലാമിന്റെ മരണ ചടങ്ങുകളില്‍ കേരളത്തില്‍ നിന്ന് സംസ്ഥാന ഗവര്‍ണറും, മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും പങ്കെടുത്ത് തങ്ങളുടെ പ്രിയനേതാവിന് സംസ്ഥാനത്തിന് വേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























