കലാമിനോടുള്ള ആദരം : അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍

താന്‍ മരിച്ചാല്‍ അവധി നല്‍കരുത്. ഒരു ദിവസം കൂടുതല്‍ ജോലി ചെയ്യണം ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് കേരള സര്‍ക്കാരും ജീവനക്കാരും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ കേരളത്തിലെ ഓരോ ജനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച് വരികയാണ്.
കലാമിനോടുള്ള ആദരസൂചകമായി ഓഗസ്റ്റ് എട്ടിനു രണ്ടാം ശനിയാഴ്ച തിരുവനന്തപുരം കലക്ടറേറ്റിലെ മുഴുവന്‍ ഓഫിസുകളും ജില്ലയിലെ താലൂക്ക്‌വില്ലേജ് ഓഫിസുകളും സ്‌പെഷല്‍ ഓഫിസുകളും പ്രവര്‍ത്തിക്കും. ജീവനക്കാരുടെ അഭിപ്രായം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച്ച വയനാട് ബത്തേരി, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളും കാസര്‍കോട് ചെറുവത്തൂര്‍ കയ്യൂര്‍ വില്ലേജ് ഓഫിസുകളും തുറന്ന് പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ എല്ലാ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി സ്‌കൂളുകളും അടുത്ത ഞായറാഴ്ച കലാം അനുസ്മരണദിനം ആചരിക്കും. അന്ന് അധിക പഠന ക്ലാസുകള്‍ സംഘടിപ്പിക്കും. ഈ മാതൃക കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളും പിന്തുടരുമെന്നാണ് അറിയുന്നത്.
കൂടാതെ, അടുത്തിടെ കലാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫേസ്ബുക്ക് വഴി പ്രഖ്യാപിച്ചതു മുഖ്യമന്ത്രിയുടെ ഓഫിസ് തിരുത്തിയിരുന്നു. താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു ഞായറാഴ്ച പ്രവര്‍ത്തിക്കാമെന്നും അതല്ലാതെ, പൊതുവായ തീരുമാനം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ തീരുമാനത്തിലെത്തിയത്. ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം വ്യാപകമായ ആശയക്കുഴപ്പമുണ്ടാക്കിയതിനെ ത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമല്ല ചീഫ് സെക്രട്ടറി പ്രഖ്യാപനം നടത്തിയതെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. കൂടാതെ എസ്ബിടി എല്ലാ ശാഖകളും വൈകിട്ട് ഒരു മണിക്കൂര്‍ നേരം അധികം പ്രവര്‍ത്തിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസും രണ്ടിനു പ്രവര്‍ത്തിക്കും. അടുത്ത ഞായറാഴ്ച കേരളത്തിലെ ഫാര്‍മസികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. അന്നത്തെ വരുമാനത്തിന്റെ നിശ്ചിത ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. അടുത്ത ഞായറാഴ്ച ഹാന്‍വീവിന്റെ എല്ലാ ഓഫിസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്.
അടുത്ത ഞായറാഴ്ച ആലപ്പുഴ സിവില്‍ സ്‌റ്റേഷനിലെ റവന്യു ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ശനിയാഴ്ച ആലപ്പുഴ പുല്ലുകുളങ്ങര എന്‍ആര്‍പിഎം എച്ച്എസ്എസിനു പ്രവൃത്തിദിനമായിരിക്കും. തിരുവല്ല ഇന്‍കം ടാക്‌സ് ഓഫിസും ശനിയാഴ്ച തുറന്നു പ്രവര്‍ത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























