മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം. 124 പേര്‍ പ്രത്യേക സേനയിലെ അംഗങ്ങളായിരിക്കും. ഡി.വൈ.എസ്.പിയുടെ കീഴിലായിരിക്കും പൊലീസ് സ്‌റ്റേഷന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും കേരളം കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാടിന്റെ നിലപാട് സദുദ്ദേശപരമല്ലെന്നും അണക്കെട്ടിന് ഭീഷണിയുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ട് തമിഴ്‌നാട് രാഷ്ട്രീയവത്കരിക്കുന്നെന്നും കേരളം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























