ദേവയാനി കോബ്രഗഡെക്ക് കേരളത്തിന്റെ ചുമതല, കേരളത്തിന്റെ വികസനത്തിനായി തന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുമെന്ന് ദേവയാനി

വിദേശകാര്യ മന്ത്രാലത്തിന് കീഴില്‍ കേരളത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനം ദേവയാനി കോബ്രഗഡെക്ക്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കവെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ദേവയാനി അറസ്റ്റിലായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
1999 ബാച്ചില്‍ ഐ.എഫ്.എസ് നേടിയ ദേവയാനിയുടെ രാജ്യാന്തരബന്ധങ്ങളിലുള്ള വൈദഗ്ധ്യം ഇനിമുതല്‍ കേരളത്തിനുവേണ്ടി വിനിയോഗിക്കപ്പെടും. വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്റെ സാമ്പത്തിക ഇടപാടുകളും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ദേവയാനിയുടെ നയതന്ത്ര വൈദഗ്ധ്യം കേരളത്തിന് ഉപയോഗപ്പെടുത്താം.
സംസ്ഥാനത്തിന്റെ തനതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി ഓരോ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കേരളം തെരെഞ്ഞെടുത്ത ദേവയാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നോര്‍ക്ക അധികൃതരുമായും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി തന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
2013 ഡിസംബര്‍ 12നാണ് യു.എസിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗഡെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കൂടാതെ ഇന്ത്യയു.എസ് ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നതിനും ഇത് കാരണമായി. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.
കേരളത്തില്‍ ഡയറക്ടറായി ചുമതലയേല്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും നോര്‍ക്ക അധികൃതരെയും അറിയിച്ചതായി ദേവയാനി ഖോബ്രഗഡെ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടാണ് ഉള്ളതെന്നും ദേവയാനി ഖോബ്രഗഡെ പ്രതികരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള തന്റെ കുട്ടികള്‍ക്ക് ഇന്ത്യ പൗരത്വവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവയാനി ഖേബ്രഗഡെ നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തയിടെ തള്ളിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























