'ഫാഷിസത്തേക്കുറിച്ച് പഠിപ്പിക്കാന്‍ ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ മെയ്ന്‍ കാംഫ് ഒരു പാഠപുസ്തമായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിവില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് അത്രത്തോളം അക്കാദമികമായി ഉയര്‍ന്നു നില്‍ക്കുന്ന, സംവാദമുഖരിതമായ, ഏതെങ്കിലും പ്രബുദ്ധമായ അന്തരീക്ഷത്തിലായിരിക്കും....' കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസ്സില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം

കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസ്സില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം രംഗത്ത് എത്തിയിരിക്കുകയാണ്. മെയ്ന്‍ കാംഫ് ഒരു മോട്ടിവേഷനല്‍ ഗ്രന്ഥമായി മാറാനുള്ള സാധ്യ കൂടുതലെന്ന് ബല്‍റാം കുറിക്കുകയുണ്ടായി. വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ രാഷ്ട്രീയ ചിന്തകരായി ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും അവരുടെ വികല ചിന്തകളുടെ ക്രിട്ടിക്കാണ് സിലബസില്‍ വരേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഗോള്‍വര്‍ക്കറുടെ 'വിചാരധാര'യൊക്കെ പാഠപുസ്തകമായിത്തന്നെ ഉള്‍പ്പെടുത്തുന്ന രീതിയിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസെന്നും വി.ടി ബല്‍റാം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ രാഷ്ട്രീയ ചിന്തകരായി ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വികല ചിന്തകളുടെ ക്രിട്ടിക്കാണ് സിലബസില്‍ വരേണ്ടത്. വിവിധ രാഷ്ട്രീയ ചിന്തകള്‍ക്ക് ഒരേ വെയ്റ്റേജ് നല്‍കി പാഠപുസ്തകങ്ങളായി ഉള്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ വിമര്‍ശനാത്മക പഠനത്തിലുടെ അവയിലെ നെല്ലും പതിരും വേര്‍തിരിക്കട്ടെ എന്നാവശ്യപ്പെടുകയും ചെയ്യുന്നത് പ്രായോഗികമായി അസംബന്ധമാണ്.
കേട്ടിടത്തോളം ഗോള്‍വര്‍ക്കറുടെ 'വിചാരധാര'യൊക്കെ പാഠപുസ്തകമായിത്തന്നെ ഉള്‍പ്പെടുത്തുന്ന രീതിയിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസ്. പാഠപുസ്തകങ്ങളായി മാറുമ്ബോള്‍ അത്തരം കൃതികള്‍ക്കും അവയുടെ രചയിതാക്കള്‍ക്കും ലഭിക്കുന്ന ഒരു ആധികാരികതയും സ്വീകാര്യതയുമുണ്ട്. അതൊരു പ്രശ്നം തന്നെയാണ്.
ഫാഷിസത്തേക്കുറിച്ച് പഠിപ്പിക്കാന്‍ ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ മെയ്ന്‍ കാംഫ് ഒരു പാഠപുസ്തമായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിവില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് അത്രത്തോളം അക്കാദമികമായി ഉയര്‍ന്നു നില്‍ക്കുന്ന, സംവാദമുഖരിതമായ, ഏതെങ്കിലും പ്രബുദ്ധമായ അന്തരീക്ഷത്തിലായിരിക്കും.
അതിലെ ഓരോ വരിയിലും വാക്കിലും തളം കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ ചോരയുടെ മണം കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന വിവേകമതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലല്ലെങ്കില്‍ മെയ്ന്‍ കാംഫ് ഒരു മോട്ടിവേഷണല്‍ ഗ്രന്ഥമായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍.
ഇതേ അപകടമാണ് ഗോള്‍വര്‍ക്കര്‍ ഗ്രന്ഥങ്ങളും സവര്‍ക്കര്‍ ഗ്രന്ഥങ്ങളും നമ്മുടെ ശരാശരി വിദ്യാര്‍ത്ഥിക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. അത് തിരിച്ചറിയാന്‍ സര്‍വ്വകലാശാലക്കും അവിടത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കും കഴിയേണ്ടതായിരുന്നു.
https://www.facebook.com/Malayalivartha



























