സുഹൃത്തുക്കളുമൊത്ത് മീന്‍മുട്ടി സന്ദര്‍ശിക്കാനെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണു, ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സുഹൃത്തുക്കളുമൊത്ത് മീന്‍മുട്ടി സന്ദര്‍ശിക്കാനെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ സെല്‍ഫി എടുക്കുന്നതിനിടെ പത്തടിയിലധികം താഴ്ചയിലേക്ക് വീണു, ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് ശാന്തിഗിരി നേതാജിപുരം പഴിച്ചന്‍കോട് ഹൃദയ കുഞ്ജത്തില്‍ ഹരികുമാര്‍ കരുണാകരനാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്തു മീന്‍മുട്ടി സന്ദര്‍ശനത്തിനെത്തിയ ഹരികുമാര്‍ സെല്‍ഫി എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി പത്തടിയിലധികം താഴ്ചയിലേക്ക് വീണത്.
ഹരികുമാര്‍ താഴേക്ക് പതിച്ച ഉടനെ ഒപ്പം ഉണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിഎഫ്ഒയുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ കോട്ടൂര്‍ വഴിയാണ് മീന്‍മുട്ടിയില്‍ എത്തിയത് . മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























