രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം...

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ ആരംഭത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയും നഷ്ടത്തിലാണ്. നിഫ്റ്റി 26,250 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണുള്ളത്.
പ്രധാനമായി ഐടി കമ്പനികളുടെ ഓഹരികളാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവുമധികം നേരിട്ടത്. ഇത് ഇന്നും തുടരുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചു.
ട്രെന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ട്രെന്റിന് മാത്രം എട്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
"
https://www.facebook.com/Malayalivartha




















