മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറായി നടന്‍ മോഹന്‍ലാല്‍ വരുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. താരം സമ്മതം അറിയിച്ചതായും ഇതിന് പ്രതിഫലം ഉണ്ടാകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കിയതിന് കെഎസ്ആര്‍ടിസി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജനുവരി 5ന് 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആര്‍ടിസി നേടിയ വരുമാനം. ഇതില്‍ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 83 ലക്ഷം രൂപയും ലഭിച്ചെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. 'ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്' എന്ന ചോദ്യത്തോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍കൂടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ തെളിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























