മുടി നരപ്പിച്ച് ശബരിമല കയറി യുവതി ! സംഭവിച്ചത് ഭയാനകം; ഗുരുതരാവസ്ഥയില്‍ മഞ്ചു ഞെട്ടിക്കുന്ന വിവരം പുറത്ത്

ശബരിമല വിശ്വാസം കളങ്കപ്പെടുത്താന്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നിന്നവരൊക്കെ നരകിക്കും. ചരിത്രം സാക്ഷി കാലം സാക്ഷി. ശബരിമല സ്വര്‍ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഒരു ഭരണകൂടത്തിനും പാര്‍ട്ടിക്കും ഉറക്കം നഷ്ടപ്പെട്ട് സമനിലതെറ്റി ഓടുന്ന കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ നിമിഷം വിശ്വാസികള്‍ പറയുന്ന ചില വസ്തുതകള്‍ ഉണ്ട്. അയ്യപ്പന്‍ സത്യമുള്ള ദൈവമാണ്. ശബരിമലയില്‍ കൈവെച്ചവരെയൊക്കെ കാത്തിരിക്കുന്നത് ഇരുണ്ട നാളുകളാണെന്ന്.
ശബരിമലുമായ് ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ചാല മോഹനന്‍. ശബരിമല സന്നിധാനത്ത് കയറാന്‍ പോയ രഹ്ന ഫാത്തിമ,ബിന്ദു അമ്മിണി,കനക ദുര്‍ഗ എന്നിവരുടെ പേരുകള്‍ മാത്രമേ വാര്‍ത്തകളില്‍ നിറയാറുള്ളു. എന്നാല്‍ അന്ന് മലകറാന്‍ പോയ മഞ്ചു എന്നൊരു യുവതി ഉണ്ടായിരുന്നു. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് നോക്കൂവെന്ന് മോഹനന്‍ വെട്ടിത്തുറന്ന് പറയുന്നു. ആചാരം ലംഘിച്ച് അകത്ത് കയറിയ ഈ 36കാരി ഇന്ന് മരണത്തോട് മല്ലിട്ട് കിടക്കയില്‍ എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നു. അയ്യപ്പന്‍ ഒരു വിശ്വാസം തന്നെയാണ് അത് കളങ്കപ്പെടുത്താന്‍ നിന്നാല്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് മോഹനന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ശബരിമലയില്‍ നടന്ന കൊള്ള വലിയ പൊട്ടിത്തെറിയില്‍ നില്‍ക്കുന്നു. കൊള്ള നടത്തിയവര്‍ ജയിലറയ്ക്കുള്ളില്‍ ഭ്രാന്തിളകി കിടക്കുന്നു. എല്ലാം അയ്യപ്പന്‍ കൊടുത്ത ശിക്ഷയെന്ന് വിശ്വാസികള്‍ ഉറച്ച് വിശ്വസിച്ച് നില്‍ക്കുന്നു. ഇതിനിടയിലാണ് അയ്യപ്പനെ തൊട്ടവരൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് മഞ്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി മോഹനന്‍ പറയുന്നത്. എന്താണ് ഇതിലെ സത്യാവസ്ഥ എന്താണ് ശരിക്കും മഞ്ചുവിന് സംഭവിച്ചത് അങ്ങനെ മഞ്ചു എന്നൊരാളുണ്ടോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നു.
മോഹനന്‍ പറയുന്നത് സത്യമാണെങ്കില്‍ ശബരിമലയില്‍ തൊട്ടവര്‍ക്ക് കൈപൊള്ളും. അന്ന് മലകയറാന്‍ പോയ സ്ത്രീകള്‍ വിശ്വാസികള്‍ ഒന്നുമല്ലല്ലോ. വിശ്വാസത്തെ വെല്ലുവിളിച്ച് പോയവരാണ്. വ്രതം എടുത്ത് മലകയറണം എന്നുള്ളതാണ് അവിടുത്തെ വിശ്വാസം. എന്നാല്‍ അതുപോലും പാലിക്കാതെ വെറുതെ ഷോ കാണിക്കാന്‍ ചെന്നുകയറുമ്പോള്‍ വിശ്വാസത്തിന്റെ ഒരു കണിക പോലും അവരില്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ എന്ത് സംഭവിക്കുമെന്ന് കാണണമെന്ന് വെല്ലുവിളിച്ച് പോയ കൂട്ടരാണ്.
https://www.facebook.com/Malayalivartha

























