കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

രാജ്യത്തിന്റെ റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്. തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെ ദീർഘദൂരയാത്രയ്ക്കും ഒരു ‘വന്ദേഭാരത് ടച്ച്’ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. കൊൽക്കത്ത – ഹൗറ റൂട്ടിൽ 2026 ജനുവരി 17ന് ഉദ്ഘാടന സർവീസ് നടത്തുന്നതോടെ ഈ വർഷം വന്ദേഭാരത് സ്ലീപ്പറുകളുടേതായിരിക്കുമെന്ന സൂചന ഇന്ത്യൻ റെയിൽവേ നൽകിക്കഴിഞ്ഞു.
പുതിയ റൂട്ടിലെ കോട്ട-നാഗ്ദ ഭാഗത്തു വച്ച് ട്രെയിൻ 180 കിലോമീറ്ററിന് മുകളിൽ വേഗത കൈവരിച്ചതു രാജ്യത്തിന്റെ റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്.
കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈ വർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന. എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയിൽവേ ടെർമിനൽ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മർദം ചെലുത്തുന്നുണ്ട്. തിരുവനന്തപുരം- ചെന്നൈ, തിരുവ നന്തപുരം- ബെംഗളൂരു റൂട്ടിൽ. വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസംരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും.ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സർവീസാകും ആകെ 16 കോച്ച്. 11 തേഡ് എസി, 4 സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെർത്തുകൾ.എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക്. സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും മാത്രം.
പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സർവീസ് ഇരുവശത്തും എൻജിനുള്ളതിനാൽ പെട്ടെന്നു തന്നെ വേഗം കൈവരിക്കും.അതേസമയം, വന്ദേഭാരത് സ്ലീപ്പറുകള്‍ക്ക് പുറമെ ഒരു അമൃത് ഭാരത് ട്രെയിന്‍ കൂടി കേരളത്തിന് ലഭിച്ചേക്കും. അതിഥിത്തൊഴിലാളികളെ പ്രധാനമായും ലക്ഷ്യമിടുന്ന ഈ സര്‍വീസ് എറണാകുളത്ത് നിന്നും ബിഹാറിലെ ജോഗ്ബനിയിലേക്കാണ് സര്‍വീസ് നടത്തുക. ഈ വര്‍ഷം അഞ്ച് റൂട്ടുകളില്‍ കൂടി വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























