ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇന്ന് എന്നെ ഓഫീസില്‍ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് ഹരാസ് ചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ചിലര്‍ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു... വിവാദങ്ങള്‍ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാന്‍! ഇതൊക്കെ കാണുന്ന പാവം മലയാളികള്‍ ചിലരെങ്കിലും അത് വിശ്വസിക്കുന്നുവെന്നും ശ്രീലേഖ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























