മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു.... ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം, ഇവരുടെ വേര്‍പാടില്‍ കണ്ണീരോടെ ഉറ്റവരും സുഹൃത്തുക്കളും

മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു.... ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം, ഇവരുടെ വേര്‍പാടില്‍ കണ്ണീരോടെ ഉറ്റവരും സുഹൃത്തുക്കളും.
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ മക്കളാണ് മുങ്ങി മരിച്ചത്. ബെംഗളൂരു എംഎസ് പാളയയില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ വീട്ടില്‍ തോമസിന്റെയും മീനയുടെയും ഏക മകന്‍ സിബില്‍ തോമസ് (21), കോള്‍സ് പാര്‍ക്ക് നെഹ്‌റുപുരത്ത് താമസിക്കുന്ന ആലുവ സ്വദേശി ജേക്കബ് സാമുവലിന്റെയും ജയ്‌മോളുടെയും മകന്‍ സാമുവല്‍ ജേക്കബ് (21) എന്നിവരാണു മരിച്ചത്.
ക്രിസ്തുജയന്തി കോളജില്‍ പിജി വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ക്ലാസുകള്‍ ഇന്ന് തുടങ്ങാനിരിക്കെയാണ് ഈ ദുരന്തം. ശനിയാഴ്ച രാവിലെ സ്‌കൂട്ടറിലാണ് ഇവര്‍ വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടത്.
വെള്ളച്ചാട്ടത്തിനു സമീപം ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനിടെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം.
https://www.facebook.com/Malayalivartha


























