മോദിയുടെ കയ്യടി... ഉത്തര്‍ പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തില്‍ വരുമെന്ന് യോഗി ആദിത്യനാഥ്; തെരഞ്ഞെടുപ്പില്‍ ബിജെപി 350 സീറ്റ് നേടും; 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ കലാപങ്ങളില്ല'; ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടം

ഉത്തര്‍ പ്രദേശില്‍ ബിജെപി ഒരിക്കല്‍ കൂടി വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനായി അദ്ദേഹം നീക്കങ്ങളും നടത്തുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. തങ്ങളുടെ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പഴയ സര്‍ക്കാരുകള്‍ക്ക് ബംഗ്ലാവുകള്‍ ഇടിച്ചു നിരത്തുകയും ആഢംബര വീടുകള്‍ നിര്‍മ്മിക്കുന്നതിലുമായിരുന്നു ശ്രദ്ധ മുഴുവന്‍. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഭരിച്ചത്. ഞങ്ങളാരും സ്വന്തമായി വീട് ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കി. ക്രിമിനലുകളെ ഇല്ലാതാക്കി. ഇതോടെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചു. ഇത് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 350 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞു.
സമാജവാദി പാര്‍ട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 325 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. സമാജവാദി പാര്‍ട്ടിയ്ക്കും സഖ്യകക്ഷികള്‍ക്കും 54 സീറ്റും ബിഎസ്പിയ്ക്ക് 19 സീറ്റും മറ്റുപാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
അടുത്തിടെ യോഗി ആദിത്യനാഥിന് പ്രശംസകള്‍ ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇരട്ട എന്‍ജിനുള്ള സര്‍ക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ തിളക്കമുള്ള ഉദാഹരണമാണ് ഉത്തര്‍പ്രദേശ് എന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.
രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനയാണ് യുപി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വികസന കാമ്പയിനാണ് യുപി നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, അഖിലേഷ് യാദവിനേയും മായാവതിയേയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗുണ്ടകളും കൊള്ളക്കാരും മാഫിയ ബന്ധമുള്ളവരും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. യുപിയിലെ ജനങ്ങള്‍ക്ക് അതൊരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് സര്‍വകലാശാലയുടെ കാമ്പസ് നിര്‍മ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സര്‍വകലാശാല എന്നതും ശ്രദ്ധേയമാണ്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ ഏറെക്കാലമായി സമരം തുടരുന്നതിനിടയിലാണ് യുപിയില്‍ തെരഞ്ഞെടുപ്പ് വരുന്നത്.
ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയിലെ ജാട്ട് സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. 17 ശതമാനം വോട്ടുകള്‍ ജാട്ട് സമുദായത്തിന്റേതാണ്. ഈ സാഹചര്യത്തില്‍ 2022 ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തിന്റെ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ജാട്ട് സമുദായ നേതാവ് രാജാ മഹേന്ദ്ര പ്രതാപ് സിംങിന്റെ പേരിലുള്ള സര്‍വകലാശാല നിര്‍മ്മാണം എന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























