നിര്‍മാണത്തൊഴിലാളികളെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് താമസം... ആളില്ലാത്ത വീടുകളില്‍ കയറി മോഷണം... ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

നിര്‍മാണത്തൊഴിലാളികളെന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് താമസം... ആളില്ലാത്ത വീടുകളില്‍ കയറി മോഷണം... ഇതരസംസ്ഥാനക്കാര്‍ പിടിയില്‍.
ആളില്ലാത്ത വീടുകളില്‍ക്കയറി സ്വര്‍ണവും പണവും കവരുന്ന ഇതരസംസ്ഥാനക്കാരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. പകല്‍ കറങ്ങിനടന്ന് ആള്‍താമസമില്ലാത്ത വീടുകള്‍ നോക്കിവെച്ച് രാത്രി മോഷണംനടത്തുകയായിരുന്നു ഇവരുടെ പതിവ്.
അസമിലെ ഹോജ ജില്ലയിലെ തിനാര്‍ ബസാര്‍ പത്തടി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (24), നാഗോണ്‍ ജില്ലയിലെ ബബു നാഗോണ്‍ സ്വദേശി ബിജയ് ദാസ് (31), ഹോജ ജില്ലയിലെ ഉദാലി ബസാറിലെ അഷറഫുള്‍ ആലം (24) എന്നിവരെയാണ് ചവറ എസ്.എച്ച്.ഒ. നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അബ്ദുള്‍ ഗഫൂറിനെ പന്മനയിലെ വാടകവീട്ടില്‍നിന്നും അഷറഫുള്‍ ആലത്തിനെ കോയമ്പത്തൂരില്‍നിന്നും ബിജയ് ദാസിനെ ആലപ്പുഴയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ചവറയില്‍ നിരവധി വീടുകളില്‍ മോഷണം നടത്തിയ സംഘം വിമാനമാര്‍ഗം അസമിലെത്തി അവിടെ സ്വര്‍ണം വില്‍ക്കുകയായിരുന്നു. പന്മനയിലെ വാടകവീട്ടില്‍ കുഴിച്ചിട്ടിരുന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.
നിര്‍മാണത്തൊഴിലാളികളെന്ന വ്യാജേന പന്മന ആറുമുറിക്കടയ്ക്കുസമീപം വിവിധയിടങ്ങളില്‍ വാടകയ്ക്കുതാമസിച്ച് മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പന്മന ആക്കല്‍ ശോഭാനിവാസില്‍ സോമന്‍ പിള്ളയുടെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മുകള്‍നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനെട്ടരപ്പവന്‍ ആഭരണങ്ങള്‍ കവര്‍ന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.
https://www.facebook.com/Malayalivartha


























