അടിമാലിയില്‍ മാങ്കുളത്തിനു സമീപത്തായി മധ്യവയസ്‌ക്കന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍

അടിമാലിയില്‍ മാങ്കുളത്തിനു സമീപത്തായി മധ്യവയസ്‌ക്കന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍. ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ടാണ് തലയ്ക്ക് അടിയേറ്റത്.
ശേവലുകുടി വരിക്കയില്‍ റോയി (58) ആണ് മരിച്ചത്. റോയിയുടെ സുഹൃത്ത് കണ്ടത്തില്‍ ബിബിന്‍ വിത്സനെ മൂന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായതെന്നാണു പൊലീസിന്റെ നിഗമനം.
മകളെ ജോലി സ്ഥലത്തേക്കു വിടുന്നതിനു വേണ്ടി സമീപമുള്ള കുവൈത്ത് സിറ്റിയില്‍ നിന്നു സാധനങ്ങളും മലഞ്ചരക്ക് കടയില്‍ നിന്നു പണവും വാങ്ങി 7 മണിയോടെ റോയി വീട്ടിലേക്ക് പോകുന്നതു കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് റോയിയും ബിബിനും കണ്ടുമുട്ടിയതെന്നാണു കരുതുന്നത്.
ശേവലുകുടി അങ്കണവാടിക്ക് എതിര്‍വശം റോഡരികില്‍ രാത്രി പതിനൊന്നോടെ ചോര വാര്‍ന്നൊഴുകിയ നിലയില്‍ റോയിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























