അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്; പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

സംസ്ഥാനത്ത് നടന്നുവരുന്ന അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരിക്കുകയാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒരു അനാവശ്യ ബന്ധമുണ്ട്. എന്നാൽ അതിന്റെ പേരില്‍ ധാരാളം അഴിമതികള്‍ നടക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ വില കുറഞ്ഞാലും പഴയ വില തന്നെ എഴുതി അഴിമതി നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, എന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ പറയുകയുണ്ടായി.
'എങ്കിലും വളരെ ആത്മാര്‍ത്ഥമായി, നിസ്വാര്‍ത്ഥമായി അഴിമതിയ്ക്കെതിരെ നിലകൊള്ളുന്ന ഒരുപാട് ഉദ്യോഗസ്ഥരുമുണ്ട്. നല്ല നിലയില്‍ സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കുന്ന കരാറുകാരുമുണ്ട്. അതുകൊണ്ട് തന്നെ അവരെക്കൂടി കളങ്കപ്പെടുത്തുന്ന അഴിമതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും', എന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം തന്നെ മന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയർന്നുവരുന്നത്. പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ വിഷയത്തില്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും കുണ്ടും കുഴിയുമായി ധാരാളം റോഡുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട് അതില്‍ത്തന്നെ ഒട്ടനവധി പ്രധാന പാതകളുമുണ്ട് ഇത് കണ്ണ് തുറന്നു കാണാന്‍ മന്ത്രി തയ്യാറാകണം എന്നും വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha