സംവിധായകൻ ബേസിൽ ജോസഫിന് ആയിരം നന്ദി; ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഗുരുവിന് ഇത്രയും നല്ല ഒരു വേഷം നൽകിയതിന്; സിനിമാനിരൂപണം എന്റെ ജോലിയല്ല; പക്ഷെ സിനിമകൾ നന്നായി ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കീ വരികൾ ഇവിടെ എഴുതാതിരിക്കാനാകില്ല; മിന്നൽ മുരളിയെ കുറിച്ച് ഡോ. രാജേഷ് കുമാർ

മിന്നൽ മുരളിയിൽ നായകൻ ടോവിനോ തോമസാണ് എങ്കിലും ആ ചിത്രം കണ്ടവർക്കറിയാം അത് ഗുരുവിന്റെ ചിത്രമാണ്. സിനിമാനിരൂപണം എന്റെ ജോലിയല്ല.. പക്ഷെ സിനിമകൾ നന്നായി ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കീ വരികൾ ഇവിടെ എഴുതാതിരിക്കാനാകില്ല. മിന്നൽ മുരളിയെ കുറിച്ച് ഡോ. രാജേഷ് കുമാർ പങ്കു വച്ച കുറിപ്പ് ഇങ്ങനെ;
സിനിമാനിരൂപണം എന്റെ ജോലിയല്ല.. പക്ഷെ സിനിമകൾ നന്നായി ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കീ വരികൾ ഇവിടെ എഴുതാതിരിക്കാനാകില്ല. ഗുരു സോമസുന്ദരം. എനിക്ക് ഏറെ പ്രിയപ്പെട്ട ഗുരു. എട്ടു വർഷങ്ങൾക്ക് മുൻപ് അഞ്ചു സുന്ദരികൾ എന്ന മലയാള ചിത്രം ഇറങ്ങിയപ്പോൾ അതിൽ ഒരു ചെറിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഗുരുവിനെ ഞാൻ ആദ്യമായി കാണുന്നത്.
സിനിമ കാണുമ്പോൾ തീയറ്ററിൽ അടുത്ത് അയാൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ കഴുത്തുഞെരിച്ചു കൊല്ലാൻ പോലും തോന്നിപ്പിച്ച വില്ലൻ വേഷം. പിന്നെ ഇതാരാണ് നടൻ എന്ന അന്വേഷണത്തിലാണ് അതൊരു തമിഴ് നാടക നടനാണ് എന്നും ഗുരു സോമസുന്ദരം എന്നാണ് പേരെന്നും മനസ്സിലായത്. പിന്നെ ഗുരുവിന്റെ ചിത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു.
ആരണ്യകാണ്ഡം പോലുള്ള ചിത്രങ്ങളിൽ ഗുരുവിന്റെ അഭിനയം വീണ്ടും വീണ്ടും കാണാനായി അദ്ദേഹത്തിൻറെ തമിഴ് സിനിമകൾ തേടിപ്പിടിച്ചു കണ്ടു. 2016ൽ ഇറങ്ങിയ ജോക്കർ എന്ന തമിഴ് ചിത്രത്തിൽ ഗുരുവിലെ സൂപ്പർ നടന്റെ പെർഫോമൻസ് നോക്കിയിരുന്നിട്ടുണ്ട്. ഈയിടെയാണ് ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളി എന്ന ചിത്രത്തിൽ ഗുരുവാണ് വില്ലൻ എന്ന് അറിഞ്ഞത്.
പിന്നെ മിന്നൽ മുരളിക്ക് വേണ്ടിയുള്ള കാത്തിരിപ്പായി.. മിന്നൽ മുരളിയിൽ നായകൻ ടോവിനോ തോമസാണ് എങ്കിലും ആ ചിത്രം കണ്ടവർക്കറിയാം അത് ഗുരുവിന്റെ ചിത്രമാണ്.. ഗുരു സോമസുന്ദരം ആടിത്തിമർത്ത ചിത്രം.. സംവിധായകൻ ബേസിൽ ജോസഫിന് ആയിരം നന്ദി. ഇ
ന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഗുരുവിന് ഇത്രയും നല്ല ഒരു വേഷം നൽകിയതിന്. മുൻപൊക്കെ സൗത്ത് ഇന്ത്യയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ ഗുരു സോമസുന്ദരമാണ് എന്ന് ഞാൻ പറയുമ്പോൾ ആരാണ് ഈ ഗുരു എന്ന് ഓരോ ചിത്രത്തിലെയും സൈഡ് റോളുകൾ ചൂണ്ടിക്കാണിച്ചു പറഞ്ഞു കൊടുക്കേണ്ടി വരുമായിരുന്നു.
എന്നാൽ ഇന്ന് മിന്നൽ മുരളി ചിത്രമിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗുരു സോമസുന്ദരത്തിന് ഇവിടെ മലയാളി ഫാൻസ് അസോസിയേഷനുകൾ വരെ രൂപപ്പെടുന്ന രീതിയിൽ അദ്ദേഹത്തിൻറെ പെർഫോമൻസ് തിരിച്ചറിയപ്പെടുമ്പോൾ മനസ്സിൽ ഏറെ അഭിമാനം തോന്നുന്നു.. എന്റെ പ്രിയപ്പെട്ട ആ നടനെ ആരാധിക്കുന്നതിന്.. ഇഷ്ടപ്പെടുന്നതിന് ..
https://www.facebook.com/Malayalivartha



























