Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

15 MAY 2026 10:09 AM IST
മലയാളി വാര്‍ത്ത

ചിത്രകഥാരചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻനായർ (93) അന്തരിച്ചു. 1960-കളിലും എഴുപതുകളിലും ജനപ്രിയമായ 'ഇരുമ്പുകൈ മായാവി', 'സി.ഐ.ഡി. മൂസ', 'സി.ഐ.ഡി. മഹേഷ്', 'ബോയിങ് ബോയിങ്' തുടങ്ങി 123 ഓളം ചിത്രകഥകൾ ഇദ്ദേഹത്തിന്റേതായുണ്ട്.കണ്ണാടി വിശ്വനാഥനെന്ന തൂലികാ നാമത്തിലായിരുന്നു രചന.

കുറ്റാന്വേഷണ ചിത്രകഥകളാണ് കൂടുതലും പുറത്തുവന്നത്. തമിഴിൽനിന്ന് മൊഴിമാറ്റം നടത്തിയ 'ഇരുമ്പുകൈ മായാവി', 'സർപ്പദ്വീപ്', 'മഞ്ഞുകട്ട രഹസ്യം' എന്നിവയാണ് തുടക്കകാല രചനകൾ. 1983-ൽ 'ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാ'ണ് അവസാനമായി പ്രസിദ്ധീകരിച്ചത്.
ഭാര്യ: പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദ അമ്മ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം വെള്ളിയാഴ്ച പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.

അതേസമയം കണ്ണാടി വിശ്വനാഥന്റെ മരണത്തോടെ നഷ്ടമാവുന്നത് 1960-കളിലെയും എഴുപതുകളിലെയും ആസ്വാദകരെ ത്രസിപ്പിച്ച ഒട്ടേറെ തുടർചിത്രകഥകളുടെ സ്രഷ്ടാവിനെയാണ്.

'ഇരുമ്പുകൈ മായാവി', 'സർപ്പദ്വീപ്', 'മഞ്ഞുകട്ട രഹസ്യം' എന്നീ മൂന്ന് ചിത്രകഥകൾ തർജമചെയ്ത് പുറത്തിറക്കി. ഇതായിരുന്നു തുടക്കം. തുടർന്ന് സി.ഐ.ഡി. മൂസ, സി.ഐ.ഡി. മഹേഷ്, സി.ഐ.ഡി. മൈക്കിൾ, റിവോൾവർ റിങ്കോ എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (1 hour ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (1 hour ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (1 hour ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (2 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (2 hours ago)

Malayali Vartha Recommends